Monday, 13 January 2014

യാത്രതുടങ്ങുന്നു

പെരുവിരല്‍ തമ്മിലായ് ചേര്‍ത്തുകെട്ടിയെന്റെ
പതിരുടല്‍ തുണിയില്‍പൊതിഞ്ഞുനിന്നു വിടപറയുമീ
സായംസന്ധ്യയില്‍ എന്‍ പ്രിയരിലായ് തിരഞ്ഞുഞാന്‍
എന്‍പാപ പരിഹാരതുല്യമായ്തീരാന്‍ ഒരുമിഴിനീര്‍ക്കണം

അതുല്യരാം എന്‍പ്രിയ തോഴരെ ഞാന്‍ നോക്കി 
പരിഭവം പറയുമെന്‍ സ്വന്തസോദരങ്ങളേയും
പിന്നെ ഞാനേറെ പ്രതീക്ഷയോടെ തിരഞ്ഞു 
എന്റെ പ്രാണന്റെ പ്രാണനാം പൊന്നു മക്കളിലും

ചിന്നഭിന്നമായെന്‍ പ്രതീക്ഷകളെല്ലാം ഇന്നു
ഞാന്‍ ഓര്‍മയായ്ത്തീരുമീ സന്ധ്യയില്‍ 
എങ്ങുമേകണ്ടില്ലൊരു ചെറുതരി കണ്ണുനീര്‍
പിന്നെയെന്തിനീയാത്ര ഇത്ര വൈകി നിന്നു

Sunday, 12 January 2014

The view

ഹൊ..! എന്തൊരു വരവായിരുന്നു ആ ടിപ്പറിന്റേതു ഒരുവലിയശബ്ദവും കേട്ടു, ഞാന്‍ നില്‍ക്കുന്നില്ല നേരംവയ്കുന്നു ചെന്നിട്ടു മോനു പുതിയഷൂസ് വങ്ങാന്‍ പോകാനുള്ളതാ കടയടക്കുമുന്പു ചെല്ലണം നാളെ അവനു സ്കൂളില്‍ ഡാന്‍സിനുള്ളതാണു. അവന്‍ നന്നായി ഡാന്‍സുചെയ്യുന്നുണ്ടു അതുകൊണ്ടാണു കടംവാങ്ങിയാണേലും ഒരുജോഡി വാങ്ങിക്കൊടുക്കാമെന്നു കരുതിയത്. നളെ ഓഫീസ്സില്‍ നിന്നും കുറച്ചു നേരത്തേ ഇറങ്ങണം അവന്റെ ഡാന്‍സുകാണാന്‍ ചെല്ലാമെന്നേറ്റിട്ടുണ്ട്.

ആരും ഞാന്‍ വന്നതറിഞ്ഞിട്ടില്ലെന്നു തോന്നുന്നു, മോള്‍ എന്തോവരച്ചുകൊണ്ടിരിക്കുന്നു ഓഹൊ എന്നെയാണല്ലൊ വരയ്കുന്നതു നന്നായിട്ടുണ്ട്. അവളങ്ങിനെയാ എപ്പോഴും എന്തെങ്കിലുമൊക്കെ വരച്ചുകൊണ്ടിരിക്കും പടിക്കാനും മിടുക്കിയാണെട്ടൊ. മോന്‍ ആരെയൊ ഫോണ്‍ ചെയ്യുന്നു അടുക്കളയില്‍ ചെന്നു അമ്മയോടു ലൈന്‍ കിട്ടുന്നില്ലെന്നു പറയുന്നു. അവള്‍ മീന്‍കറിവെയ്ക്കുകയാണു എനിക്കിഷ്ടമുള്ള പൊടിമീന്‍ കറി, പാവം ഒത്തിരി കഷ്ടപ്പെടുന്നുണ്ടു ഈയിടെയായി അവളുടെ ഓഫീസിലും പണികൂടുതലാന്നു പറയുന്നുണ്ടു. വീട്ടില്‍ വന്നാലും പിടിപ്പതു പണി പിള്ളേരെ പടിപ്പിക്കണം, ഭക്ഷണമുണ്ടാക്കണം വീടുവ്രുത്തിയാക്കണം . പക്ഷെ അവള്‍ക്ക് യാതൊരു പരിഭവവുമില്ല സന്തോഷത്തോടെ അവളെല്ലാം ചെയ്യുന്നു. കുറച്ചുമെലിഞ്ഞെങ്കിലും അവള്‍ ഇപ്പൊഴും സുന്ദരിതന്നെ , കഴുത്തില്‍ ഒരു സ്വര്‍ണമാലകൂടിവെണമായിരുന്നു...എങ്ങിനെ സാധിക്കാന്‍...ശമ്പളം മുഴുവന്‍ ഹൌസിങ്ങ് ലോണിന്റെ തിരിച്ചടവിനുപോകും...ങ്ഹാ... അടുത്ത തവണ ബോണസുകിട്ടുമ്പോള്‍ അവളുടെ താലിമാല തിരിച്ചെടുത്തു കൊടുക്കണം രണ്ടുവര്‍ഷമാകുന്നു പണയത്തിലായിട്ടു, വീടുപണിക്കുവേണ്ടി വച്ചതാ.

അതാ മോന്‍ ഫോണുപിടിച്ചു വീണ്ടുംവന്നു, ഇത്തവണ അവള്‍ നമ്പര്‍ ഡയല്‍ ചെയ്തു...ഞാന്‍ നോക്കി ...അതെന്റെ ഫോണ്‍മ്പറാണല്ലൊ...മറുവശത്തു മറ്റാരുടെയൊ ശബദം , അവള്‍ ചോദിച്ചു ഹോസ്പിറ്റലിലൊ...എപ്പൊ...അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു ...ഞാന്‍ ഇരുട്ടിലേക്കു വലിച്ചെറിയപ്പെട്ടു അങ്ങുദൂരെ ദൂരെ ഒരു വെളിച്ചം ഞാന്‍ കാണുന്നു.
 — with Krishna Kumar K and 6 others.

എന്തൊരുലോകം

ഇന്നു തിങ്കളഴ്ചയാണു കുറച്ചു നേരത്തേ ഒഫീസിലെത്തണം ഒരുപാടു റിപ്പോര്‍ട്സ് അയക്കാനുണ്ട്..പലരും ലീവിലാണു...ഹൊ..! നശിച്ചവണ്ടി സ്റ്റാര്‍ട്ടാകുന്നില്ല...കഴിഞ്ഞാഴ്ചകൂടി കൊറെകാശു മുടക്കിയതാ...ങാ..പത്തു പന്ത്രണ്ടു വര്‍ഷമായല്ലൊ അവന്‍ നിര്‍ത്താതോടുന്നു...പാവം...ഇന്നിനി ബസ്സു തന്നെ ശരണം...

...പരീതിക്കാന്റെ ഇളയസന്താനവും സ്കൂളിലേക്കുപോകാന്‍ ബസ്സുകാത്തുനില്‍പ്പുണ്ട് ഞാന്‍ ഷെഡിലെ സിമന്റുബന്ഛിലിരുന്നു...അവനും എന്റെ അരികില്‍ വന്നിരുന്നു...സകലകുരുത്തക്കേടും കയ്യിലുള്ളവനാ ...സൂക്ഷിക്കണം ...


അവന്‍ അടുത്തകടത്തിണ്ണയില്‍നിന്നു കിട്ടിയ ഒരു വലിയ പ്ലാസ്റ്റിക് കൂടു ഊതിവീര്‍പ്പിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുന്നു...ഞാന്‍ ശ്രദ്ധിച്ചുനോക്കി കടയില്‍ മുളകുപൊടി പാക്ക്ചെയ്തുവരുന്ന രണ്ടടിയോളം വലുപ്പമുള്ള കവര്‍ ...വേണ്ടാ... ഞാന്‍ വിലക്കി...അവനെന്നെ രൂക്ഷമായൊന്നു നോക്കി...ഊതല്‍തുടര്‍ന്നു...ദൂരെ ബസ്സു വരുന്നുണ്ടു ഹൊ...എനിക്കാശ്വാസമായി.....

.**.ട്ടോ.**...പെട്ടെന്നു കവര്‍ പൊട്ടി അതില്‍ ബാക്കി കിടന്നിരുന്ന മുളകുപൊടി എന്റെയും ആകുരുത്തംകെട്ടവന്റെയും കണ്ണിലും മൂക്കിലും ....ഹൊ..എന്തൊരുനീറ്റല്‍... ...പണിപാളിയെന്നുമനസിലായപ്പോള്‍അവന്‍കണ്ണുംതിരുമ്മി കരഞ്ഞുകൊണ്ടു വീട്ടിലേക്കോടി...ഞാനെന്തുചെയ്യാന്‍...ആകെനാണക്കേടായി... എന്തൊരെരിവുംനീറ്റലും...ഇന്നിനി ചുവന്നുകലങ്ങിയ കണ്ണുംമുഖവുമായി ഞാനെങ്ങിനെ ഓഫീസ്സില്‍പോകും ...സത്യം പറഞ്ഞാല്‍ ആരുംവിശ്വസിക്കില്ല...ലീവെടുത്താല്‍പറയും ഇന്നലെത്തെ ഹാങ്ങോവര്‍ മാറിയിട്ടില്ലെന്നു...എന്തൊരുലോകമാല്ലെ ഇതു...

എന്റെ ലഡു

ഇന്നു ഞാനല്‍പ്പം വൈകി എങ്കിലും പതിവായി വളവിലെ ബസ്സ്റ്റൊപ്പില്‍ കാണുന്ന സുന്ദരികൊച്ചു ഇന്നും അവിടെ തന്നെയുണ്ടു...ദൂരെനിന്നു തന്നെ ഹെല്‍മറ്റിന്റെ ചില്ലു ഞാനുയര്‍ത്തി വച്ചു... അവള്‍ എന്റെ ബൈക്കില്‍കയറുന്നതു ഞാന്‍ സ്വപനം കാണാറുണ്ടു...
ഏതുബസ്സിലാണഅവള്‍ പോകുന്നതു...ആവോ...അതാഅവള്‍ എന്നെയല്ലെ നോക്കുന്നത് ...എന്റൊപ്പം വരുന്നുണ്ടെന്നു തോന്നുന്നു...അതാഅവള്‍റോഡിലേക്കു ഇറങ്ങിനിന്നു...മനസ്സില്‍ രണ്ടു ലെഡു പൊട്ടാന്‍ തയ്യാറായി... അവള്‍ക്കെളുപ്പംകയറാനായി വണ്ടികുറച്ചുമുന്നോട്ടുനീക്കി ഒതുക്കിനിറുത്തി...

പെട്ടന്നത്താ പിന്നില്‍ കരിവണ്ടു മൂളുന്നൊരു സീല്‍ക്കാരം ...തിരിഞ്ഞു നോക്കി പിന്നില്‍ പളപളാമിന്നുന്ന കറുത്തരു മുട്ടന്‍കാറ്...സിനിമാനടനെപ്പോലൊരുത്തന്‍ ഡ്രൈവര്‍സീറ്റില്‍...അവള്‍ ചിരപരിചിതയെപ്പോലെ ഡോര്‍ തുറന്ന് കാറില്‍കയറി വാതില്‍ വലിച്ചടച്ചു...കാര്‍അവളെയും കൊണ്ടു മുന്നോട്ടു കുതിച്ചു...അപ്പുറത്തെ ഇലക്ട്രിക്ക് പോസ്റ്റിലിരുന്ന കാക്ക എന്റെ പൊട്ടാത്ത ലഡുവും നോക്കി ചിരിച്ചു...
 

Please Pray for India…fwd maximum

Please Pray for India…fwd maximum …രാവിലെ എന്റെ ഫോണിലേക്കുവന്ന
എസ്സ്. എം. എസ്സ് കണ്ടു എന്റെ ഉള്ളൊന്നു കാളി........ഇന്ത്യക്കെന്തു പറ്റി........ഒരുനിമിഷംകൊണ്ടു ചൈനയുടെ പാറ്റണ്‍ട്ടാങ്കും പാകിസ്ഥാന്റെ ബോമ്പര്‍ജെറ്റുകളും എന്റെ ചിന്താമണ്ടലത്തിലൂടെ കടന്നുപോയി......പത്രം എടുത്തുനോക്കി പ്രശ്നങ്ങളുള്ള വാര്‍ത്തകളൊന്നുമില്ല ........ടിവി വച്ചുനോക്കി പെട്ടന്നു വല്ലസുനാമിയാണോ......അതോകൊടുങ്കാറ്റോ......വര്‍ത്തയുടെ സമയമല്ല ...എല്ലാചാനലിലും തര്‍ക്കപ്പരിപാടികള്‍ ...ഫ്ലാഷ്ന്യൂസില്‍ കസ്തൂരിരങ്കനും ഓഹരിവിലയിടിവും .......വാതില്‍ തുറന്നു റോഡിലിറങ്ങി നോക്കി ...എല്ലാം നോര്‍മ്മല്‍ ... ആകാശത്തില്‍ അസാധാരണമായിട്ടൊന്നുമില്ല.......

മെസേജ് അയച്ചവനെ വിളിച്ചുനോക്കി ഫൊണെടുക്കുന്നില്ല.....എന്തായാലും എന്റെ രാജ്യത്തിന്റെ രക്ഷയല്ലെ പ്രധാനം ഞാനും ആമെസേജ് സാധിക്കുന്നവര്‍കൊക്കെ ഫോര്‍വേഡു ചെയ്തു , നടയില്‍ മെഴുകുതിരികത്തിച്ചു ശക്തമായ പ്രാര്‍തഥനതുടങ്ങി...........................കെടുതികളുണ്ടായാല്‍ മരിക്കാന്‍ പോകുന്നവര്‍ക്കു നല്ലമരണംകൊടുക്കാന്‍ ......ഞങ്ങള്‍ക്ക് (എനിക്കും പിള്ളേര്‍ക്കും പിന്നെ ഭാര്യക്കും) സകല കെടുതികളില്‍ നിന്നും....യുദ്ധത്തില്‍നിന്നും..... ഭൂകമ്പങ്ങളില്‍ നിന്നും...സുനാമിയില്‍നിന്നും രക്ഷികിട്ടാന്‍ ....

അടുക്കളയില്‍നിന്നു ഭാര്യ ചോദിച്ചു " എന്താ മനുഷ്യാ ഈനേരത്തൊരു തിരികത്തിച്ചു വച്ചു പ്രാര്‍തഥന...ഞാന്‍ എനിക്കുവന്ന ആ മെസേജ് അവളെ കാണിച്ചു കൊടുത്തു ...അതുകണ്ടു അവള്‍ പൊട്ടിചിരിച്ചു...എവളെന്താ ഇത്രചിരിക്കുന്നെ രാജ്യത്തിനെന്തോ തിന്മവരാന്‍ പോകുമ്പൊ ചിരിക്കുകയാ...ചിരിച്ചു കോണ്ടു തന്നെ അവള്‍ പറഞ്ഞു എന്റെ മനുഷ്യാ...ഇന്നു ഇന്ത്യയും വെസ്റ്റിന്‍ഡീസുമായുള്ള ക്രിക്കറ്റ് കളിയാ കലൂര്‍ സ്റ്റേഡിയത്തില്‍ വച്ച് മണ്ടച്ചാരെ.......

.....ഞാന്‍ വാപോളിച്ചിരിക്കുമ്പോ പെട്ടന്നു എനിക്കു എസ്സ്. എം. എസ്സ് അയച്ചവന്‍ തിരിച്ചു വിളിച്ചു......മറുവശത്ത് വലിയ ജനക്കൂട്ടത്തിന്റെ ആരവം.. ...എന്താ ചേട്ടാ വിളിച്ചത് ......ഞാന്‍സ്റ്റേഡിയത്തിലാണ്....ഫോണടിച്ചതു ഈബഹളത്തിനിടയ്ക്കു കേട്ടില്ല...... രാവിലെ ഭാര്യുടെമുന്നില്‍ ഇളിഭ്യനായതിലുള്ള ദേഷ്യവും സങ്കടവും ഇരച്ചുകയറിവന്നു.....പിന്നെ എന്റെ വായില്‍നിന്ന് നല്ലകട്ടസാഹിത്യം പുറത്തുവന്നു ......അവന്‍ എന്റെസാഹിത്യഞ്ജാനം സഹിക്കാനാകാതെ ഫോണ്‍ കട്ടുചെയ്തു.....

....ദാ ഇപ്പൊ എന്റെ ഫോണടിച്ചു തുടങ്ങി ......ഞാനയച്ച എസ്സ് എം എസ്സ് കിട്ടിയവരാണ്......ശശിയായതാണെന്നു പറയണോ.........തെറികേക്കുമോ......വേണ്ട.. ...നിങ്ങള്‍ വിളിക്കുന്നയാള്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല......

എന്തരോ എന്തോ

നട്ടുച്ചയ്ക്കു കോണ്ട്രാക്ടര്‍ ജയിംസുചേട്ടന്‍ പരക്കംപാഞ്ഞു പള്ളിമുറ്റത്തൂടെ ഓടുന്നകണ്ട് ഞാന്‍ കാര്യം തിരക്കി...

ഹിന്ദിഅറിയാത്ത ജയിംസുചേട്ടന്‍ ഇന്നലെയെത്തിയ ബംഗാളിപണിക്കാരെ തോമാചേട്ടന്റെ കടയുടെമതില്‍ തേക്കാന്‍ രാവിലെ പറഞ്ഞേല്‍പ്പിച്ചുപോയതാ ഇപ്പോ തിരിച്ചുചെന്നപ്പോ കടയുടെ മതിലുമുഴുവന്‍ പൊളിച്ചിട്ടിരിക്കുന്നത്രെ......

അതില്‍കുറച്ചുപേരെ പള്ളിയുടെ പൊട്ടിയ കുറച്ചു ഓടുമാറ്റാന്‍പണിക്കുനിറുത്തിയിട്ടാണുപോയതെന്നു ..........പള്ളിപൊളിച്ചോ എന്തോ......

പാവം പാവം

കളമശേരിയിലായിരുന്നു മീറ്റിങ്ങ്, കഴിഞ്ഞപ്പോരാത്രി വളരെ വൈകി.

കൂടെയുണ്ടായിരുന്ന സുഹ്രുത്തിനെ പാലാരിവട്ടത്തിറക്കി ഉള്‍വഴിയിലൂടെ വീട്ടിലേക്ക് ...

വീടെത്താന്‍ ഇനി ഒരുകിലോമീറ്ററില്‍ താഴെദൂരം കണ്ണുകള്‍ ഇടയ്ക്കു അടഞ്ഞുതൂങ്ങുന്നു...സമയം വെളുപ്പിനു ഒന്നിനോടടുക്കുന്നു... 

...*ട്ടട്ടട്ടോ* ഒരുനിമിഷം കണ്ണടഞ്ഞുപോയി വണ്ടി വളയേണ്ടവളവില്‍ വളഞ്ഞില്ല മൂലയ്ക്കുനിനിരുന്ന പോസ്റ്റിലിടിച്ചു ... 

എവിടെയൊക്കെയോവേദനയുണ്ടെങ്കിലും എഴുന്നേറ്റു വണ്ടിയെടുത്തുപോക്കി സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കുമ്പോള്‍ പിന്നില്‍ വേച്ചു വേച്ച് കള്ളുകുടിയന്‍ സാലി വരുന്നു ...
ഞാന്‍ ഹെല്‍മറ്റെടുത്തു തലയില്‍ വച്ചു.....അവനെന്നെ മനസിലായിട്ടില്ല...നന്നായികുടിച്ചിട്ടുണ്ട്...

"സാറെ പോകല്ലെ സാറെ ഞാന്‍ ആശൂത്രികോണ്ടോകാം...എല്ലുവല്ലോംപൊട്ടീട്ടുണ്ടാവും...നല്ലവീഴ്ചയായിരുന്നു...നമ്മളും വെള്ളോടിച്ചു വീഴാറുള്ളതാ നാണിക്കണ്ട"

ഇതുകൂടിക്കേട്ടതും ഞാന്‍ അവനെ തള്ളിമാറ്റി വണ്ടിതള്ളി ഒരുവിധത്തില്‍ സ്റ്റര്‍ട്ടാക്കി വീട്ടിലെത്തി...
കയ്യിലും കാലിലും ചോരഒഴുകുന്നതുകണ്ടു ഭാര്യ പേടിച്ചു...കോറച്ചു തൊലിപോയിട്ടേയുള്ളു അല്പം ഡെറ്റോളിട്ടു കഴുയാമതി.....മുറിവുകഴുകി ഏതോമരുന്നൊക്കെവച്ചു കിടന്നു......ഉറക്കംവരുന്നില്ല......ചുറ്റുപാടുംവേദന...ഒരുകണക്കിനു നേരം വെളുപ്പുച്ചു .....
രാവിലെ തന്നെ അനുജനെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക്...

...എക്സ്റേ നോക്കികോണ്ടു ഡോക്ടര്‍

" കള്ളൊണ്ടാരുന്നകൊണ്ടു വീണപ്പോ വേദനയോന്നും അറിഞ്ഞില്ലല്ലെ രണ്ട് വാരിയെല്ലോടിഞ്ഞിട്ടുണ്ട് "

ഇതുകേട്ട് എന്തുപറയണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ദാ കുടിയന്‍ സാലിയെയും താങ്ങി അവന്റ് അളിയന്‍ വര്‍ഗ്ഗീസു ചേട്ടന്‍ , അവനെ ഇന്നലെ രാത്രി ആരോകാനയില്‍ തള്ളിയിട്ടെന്നു വലതുകാലോടിഞ്ഞിട്ടുണ്ടത്രെ...

ഞാനോന്നും പറഞ്ഞില്ല...ആരോടും...