Monday, 13 January 2014

യാത്രതുടങ്ങുന്നു

പെരുവിരല്‍ തമ്മിലായ് ചേര്‍ത്തുകെട്ടിയെന്റെ
പതിരുടല്‍ തുണിയില്‍പൊതിഞ്ഞുനിന്നു വിടപറയുമീ
സായംസന്ധ്യയില്‍ എന്‍ പ്രിയരിലായ് തിരഞ്ഞുഞാന്‍
എന്‍പാപ പരിഹാരതുല്യമായ്തീരാന്‍ ഒരുമിഴിനീര്‍ക്കണം

അതുല്യരാം എന്‍പ്രിയ തോഴരെ ഞാന്‍ നോക്കി 
പരിഭവം പറയുമെന്‍ സ്വന്തസോദരങ്ങളേയും
പിന്നെ ഞാനേറെ പ്രതീക്ഷയോടെ തിരഞ്ഞു 
എന്റെ പ്രാണന്റെ പ്രാണനാം പൊന്നു മക്കളിലും

ചിന്നഭിന്നമായെന്‍ പ്രതീക്ഷകളെല്ലാം ഇന്നു
ഞാന്‍ ഓര്‍മയായ്ത്തീരുമീ സന്ധ്യയില്‍ 
എങ്ങുമേകണ്ടില്ലൊരു ചെറുതരി കണ്ണുനീര്‍
പിന്നെയെന്തിനീയാത്ര ഇത്ര വൈകി നിന്നു

Sunday, 12 January 2014

The view

ഹൊ..! എന്തൊരു വരവായിരുന്നു ആ ടിപ്പറിന്റേതു ഒരുവലിയശബ്ദവും കേട്ടു, ഞാന്‍ നില്‍ക്കുന്നില്ല നേരംവയ്കുന്നു ചെന്നിട്ടു മോനു പുതിയഷൂസ് വങ്ങാന്‍ പോകാനുള്ളതാ കടയടക്കുമുന്പു ചെല്ലണം നാളെ അവനു സ്കൂളില്‍ ഡാന്‍സിനുള്ളതാണു. അവന്‍ നന്നായി ഡാന്‍സുചെയ്യുന്നുണ്ടു അതുകൊണ്ടാണു കടംവാങ്ങിയാണേലും ഒരുജോഡി വാങ്ങിക്കൊടുക്കാമെന്നു കരുതിയത്. നളെ ഓഫീസ്സില്‍ നിന്നും കുറച്ചു നേരത്തേ ഇറങ്ങണം അവന്റെ ഡാന്‍സുകാണാന്‍ ചെല്ലാമെന്നേറ്റിട്ടുണ്ട്.

ആരും ഞാന്‍ വന്നതറിഞ്ഞിട്ടില്ലെന്നു തോന്നുന്നു, മോള്‍ എന്തോവരച്ചുകൊണ്ടിരിക്കുന്നു ഓഹൊ എന്നെയാണല്ലൊ വരയ്കുന്നതു നന്നായിട്ടുണ്ട്. അവളങ്ങിനെയാ എപ്പോഴും എന്തെങ്കിലുമൊക്കെ വരച്ചുകൊണ്ടിരിക്കും പടിക്കാനും മിടുക്കിയാണെട്ടൊ. മോന്‍ ആരെയൊ ഫോണ്‍ ചെയ്യുന്നു അടുക്കളയില്‍ ചെന്നു അമ്മയോടു ലൈന്‍ കിട്ടുന്നില്ലെന്നു പറയുന്നു. അവള്‍ മീന്‍കറിവെയ്ക്കുകയാണു എനിക്കിഷ്ടമുള്ള പൊടിമീന്‍ കറി, പാവം ഒത്തിരി കഷ്ടപ്പെടുന്നുണ്ടു ഈയിടെയായി അവളുടെ ഓഫീസിലും പണികൂടുതലാന്നു പറയുന്നുണ്ടു. വീട്ടില്‍ വന്നാലും പിടിപ്പതു പണി പിള്ളേരെ പടിപ്പിക്കണം, ഭക്ഷണമുണ്ടാക്കണം വീടുവ്രുത്തിയാക്കണം . പക്ഷെ അവള്‍ക്ക് യാതൊരു പരിഭവവുമില്ല സന്തോഷത്തോടെ അവളെല്ലാം ചെയ്യുന്നു. കുറച്ചുമെലിഞ്ഞെങ്കിലും അവള്‍ ഇപ്പൊഴും സുന്ദരിതന്നെ , കഴുത്തില്‍ ഒരു സ്വര്‍ണമാലകൂടിവെണമായിരുന്നു...എങ്ങിനെ സാധിക്കാന്‍...ശമ്പളം മുഴുവന്‍ ഹൌസിങ്ങ് ലോണിന്റെ തിരിച്ചടവിനുപോകും...ങ്ഹാ... അടുത്ത തവണ ബോണസുകിട്ടുമ്പോള്‍ അവളുടെ താലിമാല തിരിച്ചെടുത്തു കൊടുക്കണം രണ്ടുവര്‍ഷമാകുന്നു പണയത്തിലായിട്ടു, വീടുപണിക്കുവേണ്ടി വച്ചതാ.

അതാ മോന്‍ ഫോണുപിടിച്ചു വീണ്ടുംവന്നു, ഇത്തവണ അവള്‍ നമ്പര്‍ ഡയല്‍ ചെയ്തു...ഞാന്‍ നോക്കി ...അതെന്റെ ഫോണ്‍മ്പറാണല്ലൊ...മറുവശത്തു മറ്റാരുടെയൊ ശബദം , അവള്‍ ചോദിച്ചു ഹോസ്പിറ്റലിലൊ...എപ്പൊ...അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു ...ഞാന്‍ ഇരുട്ടിലേക്കു വലിച്ചെറിയപ്പെട്ടു അങ്ങുദൂരെ ദൂരെ ഒരു വെളിച്ചം ഞാന്‍ കാണുന്നു.
 — with Krishna Kumar K and 6 others.

എന്തൊരുലോകം

ഇന്നു തിങ്കളഴ്ചയാണു കുറച്ചു നേരത്തേ ഒഫീസിലെത്തണം ഒരുപാടു റിപ്പോര്‍ട്സ് അയക്കാനുണ്ട്..പലരും ലീവിലാണു...ഹൊ..! നശിച്ചവണ്ടി സ്റ്റാര്‍ട്ടാകുന്നില്ല...കഴിഞ്ഞാഴ്ചകൂടി കൊറെകാശു മുടക്കിയതാ...ങാ..പത്തു പന്ത്രണ്ടു വര്‍ഷമായല്ലൊ അവന്‍ നിര്‍ത്താതോടുന്നു...പാവം...ഇന്നിനി ബസ്സു തന്നെ ശരണം...

...പരീതിക്കാന്റെ ഇളയസന്താനവും സ്കൂളിലേക്കുപോകാന്‍ ബസ്സുകാത്തുനില്‍പ്പുണ്ട് ഞാന്‍ ഷെഡിലെ സിമന്റുബന്ഛിലിരുന്നു...അവനും എന്റെ അരികില്‍ വന്നിരുന്നു...സകലകുരുത്തക്കേടും കയ്യിലുള്ളവനാ ...സൂക്ഷിക്കണം ...


അവന്‍ അടുത്തകടത്തിണ്ണയില്‍നിന്നു കിട്ടിയ ഒരു വലിയ പ്ലാസ്റ്റിക് കൂടു ഊതിവീര്‍പ്പിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുന്നു...ഞാന്‍ ശ്രദ്ധിച്ചുനോക്കി കടയില്‍ മുളകുപൊടി പാക്ക്ചെയ്തുവരുന്ന രണ്ടടിയോളം വലുപ്പമുള്ള കവര്‍ ...വേണ്ടാ... ഞാന്‍ വിലക്കി...അവനെന്നെ രൂക്ഷമായൊന്നു നോക്കി...ഊതല്‍തുടര്‍ന്നു...ദൂരെ ബസ്സു വരുന്നുണ്ടു ഹൊ...എനിക്കാശ്വാസമായി.....

.**.ട്ടോ.**...പെട്ടെന്നു കവര്‍ പൊട്ടി അതില്‍ ബാക്കി കിടന്നിരുന്ന മുളകുപൊടി എന്റെയും ആകുരുത്തംകെട്ടവന്റെയും കണ്ണിലും മൂക്കിലും ....ഹൊ..എന്തൊരുനീറ്റല്‍... ...പണിപാളിയെന്നുമനസിലായപ്പോള്‍അവന്‍കണ്ണുംതിരുമ്മി കരഞ്ഞുകൊണ്ടു വീട്ടിലേക്കോടി...ഞാനെന്തുചെയ്യാന്‍...ആകെനാണക്കേടായി... എന്തൊരെരിവുംനീറ്റലും...ഇന്നിനി ചുവന്നുകലങ്ങിയ കണ്ണുംമുഖവുമായി ഞാനെങ്ങിനെ ഓഫീസ്സില്‍പോകും ...സത്യം പറഞ്ഞാല്‍ ആരുംവിശ്വസിക്കില്ല...ലീവെടുത്താല്‍പറയും ഇന്നലെത്തെ ഹാങ്ങോവര്‍ മാറിയിട്ടില്ലെന്നു...എന്തൊരുലോകമാല്ലെ ഇതു...

എന്റെ ലഡു

ഇന്നു ഞാനല്‍പ്പം വൈകി എങ്കിലും പതിവായി വളവിലെ ബസ്സ്റ്റൊപ്പില്‍ കാണുന്ന സുന്ദരികൊച്ചു ഇന്നും അവിടെ തന്നെയുണ്ടു...ദൂരെനിന്നു തന്നെ ഹെല്‍മറ്റിന്റെ ചില്ലു ഞാനുയര്‍ത്തി വച്ചു... അവള്‍ എന്റെ ബൈക്കില്‍കയറുന്നതു ഞാന്‍ സ്വപനം കാണാറുണ്ടു...
ഏതുബസ്സിലാണഅവള്‍ പോകുന്നതു...ആവോ...അതാഅവള്‍ എന്നെയല്ലെ നോക്കുന്നത് ...എന്റൊപ്പം വരുന്നുണ്ടെന്നു തോന്നുന്നു...അതാഅവള്‍റോഡിലേക്കു ഇറങ്ങിനിന്നു...മനസ്സില്‍ രണ്ടു ലെഡു പൊട്ടാന്‍ തയ്യാറായി... അവള്‍ക്കെളുപ്പംകയറാനായി വണ്ടികുറച്ചുമുന്നോട്ടുനീക്കി ഒതുക്കിനിറുത്തി...

പെട്ടന്നത്താ പിന്നില്‍ കരിവണ്ടു മൂളുന്നൊരു സീല്‍ക്കാരം ...തിരിഞ്ഞു നോക്കി പിന്നില്‍ പളപളാമിന്നുന്ന കറുത്തരു മുട്ടന്‍കാറ്...സിനിമാനടനെപ്പോലൊരുത്തന്‍ ഡ്രൈവര്‍സീറ്റില്‍...അവള്‍ ചിരപരിചിതയെപ്പോലെ ഡോര്‍ തുറന്ന് കാറില്‍കയറി വാതില്‍ വലിച്ചടച്ചു...കാര്‍അവളെയും കൊണ്ടു മുന്നോട്ടു കുതിച്ചു...അപ്പുറത്തെ ഇലക്ട്രിക്ക് പോസ്റ്റിലിരുന്ന കാക്ക എന്റെ പൊട്ടാത്ത ലഡുവും നോക്കി ചിരിച്ചു...
 

Please Pray for India…fwd maximum

Please Pray for India…fwd maximum …രാവിലെ എന്റെ ഫോണിലേക്കുവന്ന
എസ്സ്. എം. എസ്സ് കണ്ടു എന്റെ ഉള്ളൊന്നു കാളി........ഇന്ത്യക്കെന്തു പറ്റി........ഒരുനിമിഷംകൊണ്ടു ചൈനയുടെ പാറ്റണ്‍ട്ടാങ്കും പാകിസ്ഥാന്റെ ബോമ്പര്‍ജെറ്റുകളും എന്റെ ചിന്താമണ്ടലത്തിലൂടെ കടന്നുപോയി......പത്രം എടുത്തുനോക്കി പ്രശ്നങ്ങളുള്ള വാര്‍ത്തകളൊന്നുമില്ല ........ടിവി വച്ചുനോക്കി പെട്ടന്നു വല്ലസുനാമിയാണോ......അതോകൊടുങ്കാറ്റോ......വര്‍ത്തയുടെ സമയമല്ല ...എല്ലാചാനലിലും തര്‍ക്കപ്പരിപാടികള്‍ ...ഫ്ലാഷ്ന്യൂസില്‍ കസ്തൂരിരങ്കനും ഓഹരിവിലയിടിവും .......വാതില്‍ തുറന്നു റോഡിലിറങ്ങി നോക്കി ...എല്ലാം നോര്‍മ്മല്‍ ... ആകാശത്തില്‍ അസാധാരണമായിട്ടൊന്നുമില്ല.......

മെസേജ് അയച്ചവനെ വിളിച്ചുനോക്കി ഫൊണെടുക്കുന്നില്ല.....എന്തായാലും എന്റെ രാജ്യത്തിന്റെ രക്ഷയല്ലെ പ്രധാനം ഞാനും ആമെസേജ് സാധിക്കുന്നവര്‍കൊക്കെ ഫോര്‍വേഡു ചെയ്തു , നടയില്‍ മെഴുകുതിരികത്തിച്ചു ശക്തമായ പ്രാര്‍തഥനതുടങ്ങി...........................കെടുതികളുണ്ടായാല്‍ മരിക്കാന്‍ പോകുന്നവര്‍ക്കു നല്ലമരണംകൊടുക്കാന്‍ ......ഞങ്ങള്‍ക്ക് (എനിക്കും പിള്ളേര്‍ക്കും പിന്നെ ഭാര്യക്കും) സകല കെടുതികളില്‍ നിന്നും....യുദ്ധത്തില്‍നിന്നും..... ഭൂകമ്പങ്ങളില്‍ നിന്നും...സുനാമിയില്‍നിന്നും രക്ഷികിട്ടാന്‍ ....

അടുക്കളയില്‍നിന്നു ഭാര്യ ചോദിച്ചു " എന്താ മനുഷ്യാ ഈനേരത്തൊരു തിരികത്തിച്ചു വച്ചു പ്രാര്‍തഥന...ഞാന്‍ എനിക്കുവന്ന ആ മെസേജ് അവളെ കാണിച്ചു കൊടുത്തു ...അതുകണ്ടു അവള്‍ പൊട്ടിചിരിച്ചു...എവളെന്താ ഇത്രചിരിക്കുന്നെ രാജ്യത്തിനെന്തോ തിന്മവരാന്‍ പോകുമ്പൊ ചിരിക്കുകയാ...ചിരിച്ചു കോണ്ടു തന്നെ അവള്‍ പറഞ്ഞു എന്റെ മനുഷ്യാ...ഇന്നു ഇന്ത്യയും വെസ്റ്റിന്‍ഡീസുമായുള്ള ക്രിക്കറ്റ് കളിയാ കലൂര്‍ സ്റ്റേഡിയത്തില്‍ വച്ച് മണ്ടച്ചാരെ.......

.....ഞാന്‍ വാപോളിച്ചിരിക്കുമ്പോ പെട്ടന്നു എനിക്കു എസ്സ്. എം. എസ്സ് അയച്ചവന്‍ തിരിച്ചു വിളിച്ചു......മറുവശത്ത് വലിയ ജനക്കൂട്ടത്തിന്റെ ആരവം.. ...എന്താ ചേട്ടാ വിളിച്ചത് ......ഞാന്‍സ്റ്റേഡിയത്തിലാണ്....ഫോണടിച്ചതു ഈബഹളത്തിനിടയ്ക്കു കേട്ടില്ല...... രാവിലെ ഭാര്യുടെമുന്നില്‍ ഇളിഭ്യനായതിലുള്ള ദേഷ്യവും സങ്കടവും ഇരച്ചുകയറിവന്നു.....പിന്നെ എന്റെ വായില്‍നിന്ന് നല്ലകട്ടസാഹിത്യം പുറത്തുവന്നു ......അവന്‍ എന്റെസാഹിത്യഞ്ജാനം സഹിക്കാനാകാതെ ഫോണ്‍ കട്ടുചെയ്തു.....

....ദാ ഇപ്പൊ എന്റെ ഫോണടിച്ചു തുടങ്ങി ......ഞാനയച്ച എസ്സ് എം എസ്സ് കിട്ടിയവരാണ്......ശശിയായതാണെന്നു പറയണോ.........തെറികേക്കുമോ......വേണ്ട.. ...നിങ്ങള്‍ വിളിക്കുന്നയാള്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല......

എന്തരോ എന്തോ

നട്ടുച്ചയ്ക്കു കോണ്ട്രാക്ടര്‍ ജയിംസുചേട്ടന്‍ പരക്കംപാഞ്ഞു പള്ളിമുറ്റത്തൂടെ ഓടുന്നകണ്ട് ഞാന്‍ കാര്യം തിരക്കി...

ഹിന്ദിഅറിയാത്ത ജയിംസുചേട്ടന്‍ ഇന്നലെയെത്തിയ ബംഗാളിപണിക്കാരെ തോമാചേട്ടന്റെ കടയുടെമതില്‍ തേക്കാന്‍ രാവിലെ പറഞ്ഞേല്‍പ്പിച്ചുപോയതാ ഇപ്പോ തിരിച്ചുചെന്നപ്പോ കടയുടെ മതിലുമുഴുവന്‍ പൊളിച്ചിട്ടിരിക്കുന്നത്രെ......

അതില്‍കുറച്ചുപേരെ പള്ളിയുടെ പൊട്ടിയ കുറച്ചു ഓടുമാറ്റാന്‍പണിക്കുനിറുത്തിയിട്ടാണുപോയതെന്നു ..........പള്ളിപൊളിച്ചോ എന്തോ......

പാവം പാവം

കളമശേരിയിലായിരുന്നു മീറ്റിങ്ങ്, കഴിഞ്ഞപ്പോരാത്രി വളരെ വൈകി.

കൂടെയുണ്ടായിരുന്ന സുഹ്രുത്തിനെ പാലാരിവട്ടത്തിറക്കി ഉള്‍വഴിയിലൂടെ വീട്ടിലേക്ക് ...

വീടെത്താന്‍ ഇനി ഒരുകിലോമീറ്ററില്‍ താഴെദൂരം കണ്ണുകള്‍ ഇടയ്ക്കു അടഞ്ഞുതൂങ്ങുന്നു...സമയം വെളുപ്പിനു ഒന്നിനോടടുക്കുന്നു... 

...*ട്ടട്ടട്ടോ* ഒരുനിമിഷം കണ്ണടഞ്ഞുപോയി വണ്ടി വളയേണ്ടവളവില്‍ വളഞ്ഞില്ല മൂലയ്ക്കുനിനിരുന്ന പോസ്റ്റിലിടിച്ചു ... 

എവിടെയൊക്കെയോവേദനയുണ്ടെങ്കിലും എഴുന്നേറ്റു വണ്ടിയെടുത്തുപോക്കി സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കുമ്പോള്‍ പിന്നില്‍ വേച്ചു വേച്ച് കള്ളുകുടിയന്‍ സാലി വരുന്നു ...
ഞാന്‍ ഹെല്‍മറ്റെടുത്തു തലയില്‍ വച്ചു.....അവനെന്നെ മനസിലായിട്ടില്ല...നന്നായികുടിച്ചിട്ടുണ്ട്...

"സാറെ പോകല്ലെ സാറെ ഞാന്‍ ആശൂത്രികോണ്ടോകാം...എല്ലുവല്ലോംപൊട്ടീട്ടുണ്ടാവും...നല്ലവീഴ്ചയായിരുന്നു...നമ്മളും വെള്ളോടിച്ചു വീഴാറുള്ളതാ നാണിക്കണ്ട"

ഇതുകൂടിക്കേട്ടതും ഞാന്‍ അവനെ തള്ളിമാറ്റി വണ്ടിതള്ളി ഒരുവിധത്തില്‍ സ്റ്റര്‍ട്ടാക്കി വീട്ടിലെത്തി...
കയ്യിലും കാലിലും ചോരഒഴുകുന്നതുകണ്ടു ഭാര്യ പേടിച്ചു...കോറച്ചു തൊലിപോയിട്ടേയുള്ളു അല്പം ഡെറ്റോളിട്ടു കഴുയാമതി.....മുറിവുകഴുകി ഏതോമരുന്നൊക്കെവച്ചു കിടന്നു......ഉറക്കംവരുന്നില്ല......ചുറ്റുപാടുംവേദന...ഒരുകണക്കിനു നേരം വെളുപ്പുച്ചു .....
രാവിലെ തന്നെ അനുജനെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക്...

...എക്സ്റേ നോക്കികോണ്ടു ഡോക്ടര്‍

" കള്ളൊണ്ടാരുന്നകൊണ്ടു വീണപ്പോ വേദനയോന്നും അറിഞ്ഞില്ലല്ലെ രണ്ട് വാരിയെല്ലോടിഞ്ഞിട്ടുണ്ട് "

ഇതുകേട്ട് എന്തുപറയണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ദാ കുടിയന്‍ സാലിയെയും താങ്ങി അവന്റ് അളിയന്‍ വര്‍ഗ്ഗീസു ചേട്ടന്‍ , അവനെ ഇന്നലെ രാത്രി ആരോകാനയില്‍ തള്ളിയിട്ടെന്നു വലതുകാലോടിഞ്ഞിട്ടുണ്ടത്രെ...

ഞാനോന്നും പറഞ്ഞില്ല...ആരോടും...

Merry Christmas

നഗരത്തില്‍ ക്രിസ്തുമസ് കച്ചവടം മൂര്‍ധ്ന്യത്തിലെത്തിയിരിക്കുന്നു വഴിയോരത്തിരക്കില്‍ വിനയംനിറഞ്ഞ ഒരുശബ്ദം ഞാന്‍ ശ്രദ്ധിച്ചു " സാര്‍ ഒരുടിക്കറ്റ് എടുക്കു പ്ലീസ്" അരയ്ക്കുതാഴെ ചലനശേഷിയില്ലാത്തൊരാള്‍ കൈകോണ്ടുകറക്കുന്നമുചക്രസൈക്കിളിലിരുന്നു ലോട്ടറിവില്‍ക്കുന്നു. സാധാരണ ലോട്ടറിടിക്കറ്റ് എടുക്കുന്നശീലമില്ലാത്തഞാന്‍ ആമനുഷ്യനോടുപറഞ്ഞു ടിക്കറ്റ് ഞാനെടുക്കുന്നില്ല പകരം പത്തുടിക്കറ്റ് വിറ്റാല്‍ നിങ്ങള്‍ക്കുകിട്ടുന്ന കമ്മീഷന്‍ ഞാന്‍ തരാം. എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ടദ്ദേഹം പറഞ്ഞു " അങ്ങയുടെ നല്ലമനസ്സിനു നന്ദിയുണ്ട് പക്ഷെ എനിക്കാപ്പണം വേണ്ട സാര്‍ , അധ്വാനിക്കാതെ കിട്ടുന്നപണത്തോടെനിക്കു തല്‍പര്യമില്ല, അതുവാങ്ങിയാല്‍ ഞാനും ആര്‍ക്കുമുന്നിലും ഇരന്നുനടക്കുന്ന യാചകനും തമ്മിലെന്തുവ്യത്യാസം"
ഒരുപാട് വ്യത്യസ്തഥകളുള്ളവ്യക്തിത്വം മനസ്സില്‍ കരുതി, അദ്ദേഹത്തിനു സ്വന്തമായി വീടൊ വീട്ടുകാരൊഇല്ല, സമയംകിട്ടുമ്പോള്‍ കൂടുതല്‍പരിചപ്പെടണമെന്നു പറഞ്ഞപ്പോള്‍ ഇവിടെ കണ്ടില്ലെങ്കില്‍ തൊട്ടടുത്തെ സര്‍ക്കാരാശുപത്രി ചൂണ്ടി അവിടെയുണ്ടാവും.

പിറ്റേന്ന് ഞാന്‍ അദ്ദേഹത്തിനെ ആശുപത്രിവാര്‍ഡില്‍ ചെന്നുകണ്ടു, വാര്‍ഡിലുള്ളവര്‍ക്കൊക്കെ അദ്ദേഹം ബാബുചേട്ടനാണ്...ആരുമില്ലാത്തരോഗികള്‍ക്ക് മരുന്നിനും ഭക്ഷണത്തിനുമുള്ള ചിലവിലേക്കാണു പ്രധാനമായും ലോട്ടറിവിറ്റുകിട്ടുന്ന വരുമാനം ഉപയോഗിക്കുന്നത് എന്നസത്യം എന്നെഅല്‍ഭുതപെടുത്തി.

ദരിദ്ര്യത്തെ, ബലഹീനതയെ, ശാരീരികവൈകല്യങ്ങളെ, സങ്കടങ്ങളെ ജീവിതപ്രശ്നങ്ങളെ , ശപിച്ചു ജീവിതം അര്‍ത്ഥശൂന്യമായ അടിമത്വമായിക്കാണുന്ന, താന്‍ നിസ്സഹായനാണെന്നു സ്വയംവിശ്വസിച്ചും വിശ്വസിപ്പിച്ചും ജീവിതത്തില്‍അല്‍ഭുതങ്ങള്‍ക്കായ് യാചനാപൂര്‍വ്വംകാത്തുനില്‍ക്കുന്നവരുടെമുന്നില്‍നിന്നാണു വൈകല്യം തളര്‍ത്തിയകാലുകളെ ഉരുക്കുചക്രങ്ങളാക്കി ഒരുകൊച്ചുമനുഷ്യന്‍ ചുറ്റുമുള്ളവര്‍ക്കു രക്ഷകനാകുന്നത് .

ഇതുതന്നെയല്ലെപുല്‍കുടില്‍നമുക്കായ്നല്‍കുന്ന അടയാളവും. ചുറ്റുമുള്ളവര്‍ക്കുരക്ഷകനാവുക ... ഒരുപക്ഷെ നീ ദരിദ്രനാകാം സമ്പത്തില്‍, അറിവില്‍, കഴിവുകളില്‍ എങ്കിലും നിനക്കുചുറ്റുമൊരു സമൂഹം കാത്തിരിക്കുന്നു...

വചനം മംസമായവതരിച്ച പൂണ്ണ്യദിനത്തിന്റെ സകലമംഗളങ്ങളും നേരുന്നു...

കാലന്റെ ഫോണ്‍കോള്‍

പൈലിചേട്ടനു കിഡ്നി സ്റ്റോണ്‍, വയസ്സെഴുപത്തേഴായെങ്കിലും മറ്റസുഖങ്ങളൊന്നുമില്ല ...ആശുപത്രിയില്‍ ചെന്നപ്പോഡോക്ടര്‍പറഞ്ഞു അഡ്മിറ്റാകാന്‍ ...
രണ്ട്മൂന്നു ദിവസം മരുന്നുകഴിച്ചുനോക്കിയിട്ട് വേണമെങ്കില്‍ സര്‍ജറിചെയ്യാം... 
സമയം പോകാനെന്താ വഴി ...സംസാരിച്ചിരിക്കാന്‍ ...പരിചയക്കാരെയെല്ലാം ഫോണില്‍ വിളിച്ചു എല്ലാവരും ബിസി...
ഒരുപണിയില്ലാത്തവനും സംസാരിക്കാന്‍ സമയമില്ല രണ്ടുമൂനുദിവസം എങ്ങിനെ പോകും...

രണ്ടാം 
ദിവസം... ആദ്യറിങ്ങിനുതന്നെ ആറ്റിങ്ങലെ മഞ്ഞവര്‍ക്കിയെ കിട്ടി...ചുമ്മാ എത്തിനോക്കി കറങ്ങിനടക്കുന്നവനാ... നല്ല ചൂടന്‍ വിശേഷങ്ങളുണ്ടാവും...

പൈലിചേട്ടന്‍ :
നിന്നെ മിനിഞ്ഞാന്നു ഞാന്‍ അന്വേഷിച്ചു , എവിടെയായിരുന്നു...

മഞ്ഞവര്‍ക്കി:
ചേട്ടാ ഒരു മരണാവശ്യമുണ്ടായിരുന്നു...നമ്മടെ പാലക്കലെശ്രീധരന്‍ ചേട്ടന്റെ ഹോ ...എത്രപെട്ടന്നാ...തലേദിവസം ഞാന്‍ ആശുപത്രിയില്‍ പോയികണ്ടതാ ...

പിറ്റേന്നു ഡിസ്ചാര്‍ജാകാനിരുന്നതാ...രാവിലെ ആളുപോയി...ഞാന്‍ അവിടെയായിരുന്നു...

പൈലിചേട്ടന്‍ :
ങഹാ ...അപ്പോ...നിന്നെ ഇന്നലെ ഞാന്‍ ഫോണില്കുറെ വിളിച്ചാരുന്നു നീഎടുത്തില്ല ...എന്തുപറ്റി...

മഞ്ഞവര്‍ക്കി:
ഓ അതോ നമ്മടെ അമ്പഴത്തിങ്കലെപാപ്പിചേട്ടന്റെ മരണാവശ്യമുണ്ടായിരുന്നു ...അതും ഇതുപോലെ തലേന്നു ശ്രീധരേട്ടന്റെ ശവദാഹവുംകഴിഞ്ഞു വരുന്നവഴി ഞാന്‍ ആശുപത്രിയില്‍ കയറികണ്ടതാ ...പൈല്‍സിന്റെ ഓപ്പറേഷനയിരുന്നു ...ഞാന്‍ കാണുമ്പോള്‍ ആളുനല്ല ഉഷാറായിരുന്നു...ഇന്നലെ വെളുപ്പിനു ആളുപോയി...അറ്റാക്കായിരുന്നു... ങാ... എന്താ ചേട്ടന്‍ വിളിച്ചത് ? ആശുപത്രിയിലാണെന്നു കേട്ടു...എവിടാ...?

പൈലിചേട്ടന്‍ : ഹേയ്യ്...ഇല്ല ഇല്ല... ഞാനിവിടില്ല ഞാനൊന്നു മുണ്ടക്കയത്തുപെങ്ങളുടെ വീട്ടില്‍ വന്നതാ ചുമ്മാ വിളിച്ചതാ... ഫോണ്‍ കട്ട് ആയി...

"ഹ്ഹോ കാലനെ മൊബൈലില്‍ വിളിച്ചു വരുത്തിയപോലായേനെ പൈലിച്ചേട്ടന്‍ മനസ്സില്‍കരുതി"

Friday, 10 January 2014

ഇക്കാകാ

ഞാനിന്നലെ ഒരാളെ പരിചയപ്പെട്ടു "ഷംസുദീന്‍" എട്ടാംക്ലാസ്സില്‍ പഠിക്കുന്നതെങ്കിലും നാലാംക്ലാസിന്റെ ശരീരവളര്‍ച്ചമാത്രം...ഷോപ്പിങ്ങ് മാളിലെ ചെറിയ ഐസ്ക്രീം കടയ്ക്കുമുന്നില്‍ ഐസ്ക്രീംപെട്ടിയില്‍ താല്‍പ്പര്യപൂര്‍വം നോക്കിനില്‍ക്കുന്നതുകണ്ടാണു ശ്രദ്ധിച്ചതു ...എന്താ ഐസ്ക്രീം വേണോ...ഞാന്‍ വാങ്ങിത്തരാം...വേണ്ടാ...അവന്‍ പറഞ്ഞു..അതെന്താ...ഐസ്ക്രീംഇഷ്ടമില്ലെ?...ഇഷ്ടമാണു പക്ഷെ അങ്ങിനെയൊന്നും വാങ്ങാന്‍ പാടില്ലെന്നാണു ഉമ്മപറഞ്ഞിരിക്കുന്നത് .......കഷ്ടപ്പെട്ടുണ്ടാക്കുന്നപൈസയല്ലെ ...

പിന്നെനിനക്കെന്തു വേണം ...പണം വേണോ....?...
ങ്ങള്‍ മുസ്ലീമാ...?അവന്‍ അല്പം മടിയോടെ ചോദിച്ചു...
ആണെങ്കിലെന്താ? എന്റെ ചോദ്യം...
ങ്ങളെ നിക്ക് ഇക്കാക്കാന്നു വിളിക്കാനാ ...നിക്കതു മതി...
അങ്ങനെ വിളിച്ചാ ങ്ങക്ക് കൂടുതല്‍ അടുപ്പം തോന്നൂല്ലെ അതാ...
നീ അങ്ങനെ തന്നെ വിളിച്ചോ എന്നു പറയുമ്പോള്‍ ഏതോനൊമ്പരത്തിന്റെ ഈറന്‍ തഴുകിവന്ന എന്റെ കണ്ണുകളിലൂടെ അവന്റെ മുഖത്തൊരു മഴവില്ലു വിരിയുന്നതു ഞാന്‍ കണ്ടു...

 അവന്റെ ഉപ്പാ രണ്ടുവര്‍ഷമുമ്പ് കാന്‍സര്‍ വന്നുമരിച്ചു ...പത്താംക്ലാസില്‍പഠിക്കുന്ന ഒരുസഹോദരനും അഞ്ചാംക്ലാസില്‍ പഠിക്കുന്നഒരുസഹോദരിയും ഉണ്ട് ...ഷോപ്പിങ്ങ്മാളിലെ തൂപ്പുകാരിയായ അമ്മയ്ക്ക് പണികഴിഞ്ഞു പോകുമ്പോള്‍ കൂട്ടിനു വന്നതാണവന്‍...

മനുഷ്യനെ തിരിച്ചറിയാത്ത തിരക്കിനിടയില്‍ ...മൂല്യങ്ങള്‍ നശിപ്പിക്കുന്ന പണക്കോഴുപ്പിനിടയില്‍ ...ആരേയും പറ്റിക്കാന്‍ മടിയില്ലാത്തവരുടെയിടെയില്‍ ...പണത്തേക്കള്‍ സ്നേഹത്തിനുവിലയുണ്ടെന്നു വിശ്വസിക്കുന്ന "ഷംസുദ്ദീന്‍മാര്‍" ഒരുപാടുണ്ട്...ഈതലമുറ ദുഷിച്ചതാണെന്നു പറഞ്ഞുവരുന്നവര്‍ക്കുമുന്നില്‍ ഇതോരു ചോദ്യചിഹ്നമാകുന്നു...അല്ലെങ്കില്‍ മറ്റോരു ചോദ്യം ...കഷ്ടപ്പാടുകളുടെ തീച്ചൂളയിലാണോ മനുഷ്യനെ മനുഷ്യനായ്, നന്മയുള്ളവനായി സ്ഫുടം ചെയ്യുന്നത് ...കഷ്ടതയറിഞ്ഞവനേ അപരന്റെ കഷ്ടതയറിയാന്‍ ...ചേര്‍ത്തുനിര്‍ത്താന്‍ ...സ്നേഹിക്കാന്‍ കഴിയൂ എന്നതാണോ...?

Thursday, 9 January 2014

സായിപ്പിനെ ഇന്ത്യനാക്കി

ഞാന്‍ ശങ്കരന്‍ ഇവിടെയൊരു കള്ളുഷാപ്പില്‍ വിളമ്പുന്നജോലിചെയ്യുന്നു. 
ഇംഗ്ലീഷ് എനിക്കു നന്നായിഅറിയാമെന്നു ഇവിടെയുള്ള മറ്റു വിളമ്പുകാരും മൊതലാളിയും വിശ്വസിക്കുന്നു. അതിനാല്‍ മലയാളം പറയാത്ത നല്ല മലയാളീസും പിന്നെ നമ്മുടെ സായിപ്പുമാരും വന്നാല്‍ ഓഡറെടുക്കാനും വിളമ്പാനും എന്നെ തന്നെ പറഞ്ഞയക്കും. തരക്കേടില്ലാത്ത ടിപ്പുകിട്ടണതുകോണ്ട് സംഗതി എനിക്കും പെരുത്തിഷ്ടം .

ഡാന്‍ സായിപ്പ് നെടുമ്പാശ്ശേരിയില്‍ വന്നെറങ്ങി ആദ്യമന്വേഷച്ചതു കള്ളുഷാപ്പാണെന്ന് ഡ്രൈവര്‍ രാഘവന്‍ ചേട്ടന്‍ പറഞ്ഞപ്പോള്‍ ഞാനങ്ങു കോരിത്തരിച്ചുപോയി...
പണ്ടെങ്ങോകേരളത്തില്‍ വന്നപ്പോള്‍കുടിച്ച കള്ളിന്റെ ഓര്‍മ്മയില്‍  സായിപ്പു കള്ളുകുടിക്കാന്‍ എത്തിയതാണെന്നറിഞ്ഞപ്പോള്‍ ചെറുതായൊന്നു ഞെട്ടി...
പണ്ടു കള്ളുകുടിച്ചിട്ടുള്ളയാളാണെന്നു പറഞ്ഞപ്പോള്‍ മൊതലാളിക്കും ഒരങ്കലാപ്പ്...
...കള്ളൊരു തുള്ളിയില്ലാത്ത കള്ളല്ലെ എങ്ങും ...സാരമില്ല പണിയുണ്ട്...സ്വതവെ എരിവുള്ള ഞണ്ടുകറി രണ്ടു സ്പൂണ്‍ കുരുമുളകുപൊടിവിതറി ചൂടാക്കി കപ്പയോടൊപ്പം കൊടുത്തു..........
കറി നാവില്‍ തൊട്ടതും സായിപ്പു ചീറ്റിപ്പിഴിയാന്‍ തുടങ്ങി പിന്നാലെ നമ്മുടെ "സ്വന്തം" കള്ളുകുപ്പി വച്ചു...അതൊന്നുകുടിച്ച സായിപ്പിന്റോരാശ്വാസം .........കള്ളുഗ്രന്‍ കറിഅത്യുഗ്രന്‍ സായിപ്പിന്റെ സര്‍ട്ടിഫിക്കറ്റ് .......................മൊതലാളിക്കു നിര്‍വ്രുതി...

പുറത്തിറങ്ങിയ സായിപ്പിനു ഞാന്‍ കൂടെ ചെല്ലണമത്രെ ചുറ്റിക്കണാന്‍...
നിര്‍ബന്ധം കൂടിയപ്പോള്‍ മുതലാളി പറഞ്ഞു...നീ ചെല്ലടാ രണ്ടുദിവസത്തേക്കല്ലെ വല്ലകോളും തടഞ്ഞാലോ ...ഡോളാറാ...ഡോളറ്...

ഇതുകേട്ട് ടാക്സിയില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ദാ സായിപ്പ് ബാഗുമായി പുറത്തിറങ്ങി ടാക്സി വേണ്ടെന്ന് ബസ്സ് മതീന്നു ...ആദ്യം പോകേണ്ടത് ഫോര്‍ട്ട്കൊച്ചിക്കാണത്രെ ...
ബസ്സിലും ബോട്ടിലുമായിപ്പോകാം ഒരു ചേഞ്ചായിക്കോട്ടെ...ഓട്ടോയില്‍ വൈറ്റില ബസ്സ് ഹബ്ബിലെത്തി...വ്രുത്തിയും വെടിപ്പുമുള്ളഹബ്ബ് കണ്ടപ്പോ അവനു സന്തോഷം എനിക്കഭിമാനം ... ബസ്സ് വന്നു ...നല്ലതിരക്ക് ...ഞങ്ങള്‍ ഒരുവിധത്തില്‍ കയറിപ്പറ്റി ...

...തിങ്ങിനിറഞ്ഞറോട്ടിലൂടെ ഒന്നരമണിക്കൂര്‍ കൊണ്ട് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് ഞങ്ങള്‍ ബോട്ട് ജട്ടി സ്റ്റോപ്പിലിറങ്ങി...
ദൂരെനിന്നു നോക്കുമ്പോള്‍ അഭിമാനം തോന്നിക്കുന്ന കെട്ടിടം കുറച്ചുനാളുകള്‍ക്കുമുമ്പ് മന്ത്രി ഉല്‍ഘാടനം ചെയ്തതാ...ചുറ്റിലും ചപ്പുചവറുകള്‍ കുറ്റിചെടികള്‍നിറഞ്ഞ നടവഴി, പുറത്തെ പൊട്ടിയൊഴുകുന്ന മൂത്രപ്പുരയില്‍നിന്നും വല്ലാത്തനാറ്റവും ...

ഞങ്ങള്‍ പുതിയ ബോട്ട് ജട്ടിയുടെ ഉള്ളിലെത്തി ...ഉപേക്ഷിക്കപ്പെട്ട ശവക്കോട്ടപോലെ തോന്നുന്ന അകത്തളങ്ങള്‍ ...ആവശ്യത്തിനു വെളിച്ചമില്ല ...ചപ്പുചവറുകള്‍ പാറിക്കളിക്കുന്നു....തൂപ്പുകാരിചേച്ചിമാര്‍ ക്രുത്യസമയത്തു വരാഞ്ഞതിനു ചായവണ്ടിക്കാരനെ വഴക്കുപറയുന്നു...ബോട്ടുവരാന്‍ പത്തുമിനുട്ട് സമയമുണ്ട് ...

സായിപ്പൊന്നു കെട്ടിടമാകെ ചുറ്റാന്‍ നടന്നു...പലമൂലകളിലും മതിലെല്ലം രക്താഭിഷേകം നടത്തിയപോലിരിക്കുന്നു...എന്താണിത്? സായിപ്പിനു സംശയം ...........ഒഹ്...അവനറിയില്ലെങ്കില്‍ അറിയെണ്ടാ ...മറ്റെന്തെങ്കിലും പറയാം ...അത്രയും അഭിമാനക്ഷതം ഒഴിവാക്കാമല്ലൊ......................ദാ അപ്പോഴേയ്ക്കും മൊബൈല്‍ഫോണില്‍ ഹിന്ദിയില്‍ സംസാരിച്ചുവന്നൊരു യുവാവ് ഒരുപ്രത്യേക സ്റ്റൈലില്‍ തുപ്പി പുതിയകുറെ ചിത്രങ്ങള്‍ വരച്ചു കടന്നുപോയി............ഇനിയെന്തുപറയാന്‍ .....................സായിപ്പിനെല്ലാം മനസ്സിലായി...അവന്റെ മുഖത്തോരു നിഗൂഡസ്മിതം......

ബോട്ടുവന്നു ...ബോട്ടിന്റെ കാതടിപ്പിക്കുന്ന ശബ്ദം സഹിച്ചു ഞങ്ങള്‍ ഫോര്‍ട്ട് കൊച്ചിയിലെത്തി ... ബുക്ക്ചെയ്തിരിക്കുന്ന ഹോംസ്റ്റേയുടെ അഡ്രസ്സ് നോക്കി...രണ്ടു ചെറ്റക്കുടിലുകള്‍ക്കിടയില്‍ കോഴിക്കൂടുപോലൊരു ടവര്‍ ...
"ദ വൈറ്റ് ഹൌസ്" ....സായിപ്പിനു ബോധിച്ചു...കാശുകുറവായിരിക്കും കഞ്ഞിത്താന്‍...മനസ്സില്‍ പറഞ്ഞു...ബാഗെല്ലാം മുറിയില്‍ വച്ചുപൂട്ട്  തിരിച്ചുവന്നു ...അവനുപുതിയൊരു മൊബൈല്‍ഫോണ്‍വാങ്ങണമെന്ന്...ഇതുനേരത്തെ പറഞ്ഞിരുന്നെങ്കില്‍ വരുന്നവഴിനല്ല കടകളുണ്ടായിരുന്നതാ...ഏതായാലും അങ്ങോട്ടുതന്നെ പോകാം...............................................ബസ്സ് ഷോപ്പിങ്ങ് മാളിനു മുന്നില്‍ നിറുത്തി...

.................സായിപ്പ് റോഡുവക്കില്‍ പാന്‍വില്‍ക്കുന്നവറ്റടുത്തുന്ന് ഏതോ പാന്‍വാങ്ങിവായിലിടുന്നതുകണ്ടെനിക്കല്‍ഭുതമായി..................ങ്ങള്‍ അകത്തേക്കുകയറി ......നന്നായിപ്പണിത നല്ല മാള്‍...എങ്ങും ഫോണ്‍വില്‍ക്കുന്നകടകള്‍ ...... ഡാന്‍ സായിപ്പു ചുറ്റും എന്തോ തിരയുന്നു ......അതാ തിരക്കില്ലാത്തൊരുമൂലയിലെത്തി നേരത്തേവാങ്ങിവായിലിട്ട പാന്‍ നല്ലഭംഗിയായിട്ടോരു തുപ്പ്...ഇതുവരെ ആരുംതുപ്പിയിട്ടില്ലാത്ത്  മതിലില്‍ സയിപ്പു വരച്ച പുതുചിത്രം കണ്ട് ഞാന്‍ ഞെട്ടി...കാത്തുനിന്നെന്നവണ്ണം രണ്ടു ഹിന്ദിചെക്കന്‍മാര്‍ പിന്നാലെ വന്നു ഓരോതുപ്പുവീതം അവിടെക്കൊടുത്തിട്ടു കടന്നുപോയി...ഹാവൂ സമാധാനമായി്‌ ...

സായിപ്പ് ഇന്ത്യനായിക്കഴിഞ്ഞസ്തിതിക്ക് ഇനി കൂടെ നില്‍ക്കുന്നതപകടമാണു ...
....മൊതലാളീ എനിക്കു ഡോളര്‍ വേണ്ടായേ...ഞാനിതാവരുന്നു ...ബൈ ബൈ സായിപ്പെ...


Wednesday, 8 January 2014

അമ്മ

രാവിലെ ഓഫീസിലേക്കു പോകുമ്പോള്‍ എറണാകുളം പട്ടണത്തിന്റെ തിരക്കേറിയ വഴിയോരത്തുകൂടെ ചട്ടയുംമുണ്ടുമുടുത്ത കണ്ടാല്‍ എണ്പതുവയസ്സിനുമേള്‍ പ്രായംതോന്നുന്ന അമ്മച്ചി പതുക്കെ നടന്നു പോകുന്നത് പെട്ടന്നോന്നു കണ്ണില്‍പെട്ടു...
ആഅമ്മച്ചി ഒറ്റയ്ക്കായിരിക്കുമോ...പാവം ഈ തിരക്കിനുംബഹളത്തിനുമിടയില്‍ എങ്ങിനെ വന്നുപെട്ടു എന്നൊരുചിന്തമനസ്സിലൂടെ കടന്നുപോയെങ്കിലും...ഏതായാലും നില്‍ക്കാനോ അന്വേഷിക്കാനോ പോയില്ല എന്നത്തേയുംപോലെ അന്നും വൈകിത്തന്നെ ഞാന്‍ ഓഫീസിലെത്തി...

ഉച്ചയ്ക്ക് ഊണുകഴിക്കാനെന്നുപറഞ്ഞു ഞാന്‍ പുറത്തിറങ്ങി ...കുറച്ചു ദൂരെയായി രണ്ടമ്മമാര്‍ ന്യായമായ വിലയില്‍ ഉച്ചയൂണ്കൊടുക്കുന്ന സ്തഥലമുണ്ട് അതുതന്നെ ലക്ഷ്യം... കുറച്ചുദൂരംപിന്നിട്ടു അതാ തിളയ്ക്കുന്നവെയിലത്ത് എതിര്‍ദിശയില്‍ ഞാന്‍രാവിലെ കണ്ട പ്രായമായ അമ്മ...വല്ലാതെ വിറച്ചു വിറച്ചാണ്‍ നടപ്പ് അല്പംകൂനുമുണ്ട്...വിളിച്ച് അടുത്തുകണ്ട ബസ്റ്റോപ്പിലിരുത്തി ...വിശക്കുന്നുണ്ടോ ? ...ഒന്നും വേണ്ടമോനെ എനിക്കുവേഗം വീട്ടിലെത്തണം ...ഇത്തിരിവെള്ളമുണ്ടെങ്കില്‍ താ...

ഒരുപൊതിച്ചോറും കുടിക്കാന്‍ വെള്ളവുമായി ഞാന്‍ തിരികെയെത്തി ഭക്ഷണം കഴിച്ച് വെള്ളവും കുടിച്ചുകഴിഞ്ഞപ്പോള്‍ ആളൊന്നുഷാറായി എവിടെപ്പോയതാ...വീട്ടിലാരുമില്ലെ ...വീടെവിടാ...


ജനറലാശൂത്രിവരെ പോയതാമോനെ രാവിലെ ജോയിമോനും പിള്ളാരും വൈക്കത്തിനു ഏതോപെരതാമസത്തിനു പോയി ...അവരിറങ്ങിയപ്പോ പിന്നാലെ പറയാതെ പോന്നതാ അവരെത്തുന്നതിനുമുമ്പങ്ങെത്തണം...

ഇളയവന്‍ കുടിച്ചു കൂത്താടിനടന്ന് എല്ലാവരേം വെറുപ്പിച്ചു ഇപ്പൊ വയ്യാതെ ആശൂത്രിയിലാ അവനെയൊന്നു കാണാഞ്ഞിട്ട് ഒറക്കം വരണില്ലാ അതോണ്ട് പോന്നതാ ...അവനെ അന്വേഷിക്കാനൊന്നും നോക്കാനും ആരുമില്ലാ...മൂത്തവനവനെ(ജോയ്) കണ്ണിനു കണ്ടൂട...അവനും നല്ലതൊന്നുമല്ല അവനോടുചെയ്തിട്ടുള്ളത്... ഞാന്‍ അവനെ കാണാന്‍പോയെന്നറിഞ്ഞാ മൂത്തവനെന്നെചിലപ്പൊ വീട്ടീകേറ്റത്തില്ല അതോണ്ടാ പറയാതെ പോന്നത്...ബസ്സില്‍ കേറാനും ഇറങ്ങാനും മേലാ അതാനടന്നത് ...

അതെ ആ അമ്മ ഏതണ്ട് മുപ്പതുകിലോമീറ്ററോളം വേച്ചുനടന്നിരിക്കുന്നു ഈപ്രായത്തിലും... തന്റെ മകന്‍ വയ്യെന്നറിഞ്ഞിട്ട്...എനിക്കു തോന്നി പത്തുമാസം വയറ്റില്‍ചുമന്നു വേദനിച്ചുപ്രസവിച്ചതിനേക്കള്‍ കൂടുതല്‍ അവരിന്നനുഭവിച്ചെന്ന്.....ചില അമ്മമാരങ്ങിനെയാണു മക്കളെ എന്നും ചുമക്കും തെന്റെ നെഞ്ചില്‍ ...എന്നും ...

ട്യൂഷന്‍ ഫീസ്

...ഇത്തവണകുട്ടികള്‍ ട്യുഷന്‍ഫീസു നേരത്തെതന്നു...
രാത്രിതന്നെപോയി നല്ലോരു ചെരുപ്പുവാങ്ങി രണ്ടുകൊല്ലമായി പോട്ടിയ കറിച്ചട്ടിപോലുള്ള പഴയചെരുപ്പിട്ടുനടക്കുന്നു...
നേരത്തെ എഴുന്നേറ്റമ്പലത്തില്‍ പോണം ഭഗവാനുനന്ദി പറയണം...

ചുറ്റമ്പലത്തിലേക്കുകയറുന്നവഴി സാവത്രി ടീച്ചറെയും മകനേയും കണ്ടു ...
എന്നെ അക്ഷരം പടിപ്പിച്ച ടീച്ചറാ ഒത്തിരി സ്നെഹമുണ്ടെനിക്കവരോട്...

സാധാരണകണ്ണടച്ചുപിടിച്ചാണു ഞാന്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കാറു എന്തോ ഇന്നു കണ്ണടക്കുമ്പോള്‍ പുതിയചെരുപ്പിന്റെ രൂപം മനസ്സിലേക്ക് വരുന്നു...എന്തായിതു ഭഗവാനെ...
ഞാന്‍ പുറത്തേക്കിറങ്ങി എന്റെ ചെരുപ്പിട്ടിരുന്ന സത്ഥലനോക്കി അവിടെ ദ്രവിച്ച്തീരാറായ ഒരു ജോഡി വള്ളിചെരുപ്പു മാത്രം...

സവത്രിടീച്ചറുംമകനും മുന്നില്‍ നടന്നു പോകുന്നുണ്ടായിരുന്നു...

പാഥേയം (പൊതിച്ചോറ്)

അവന്‍ പതിവിലും നേരത്തെ ഉണര്‍ന്നു... ഇന്നാദ്യമായ് ജോലിയില്‍ പ്രവേശിക്കുകയഅണ്...പള്ളിയില്‍ പോയി കുര്‍ബാനകൂടി പ്രാര്ത്ഥിച്ചു...തിരിച്ചെത്തുമ്പോള്‍ അമ്മ അവനു ഉച്ചയ്ക്ക് കഴിക്കാനുള്ള പോതിച്ചോറു തയ്യാറാക്കുകയാണു...അച്ഛന്‍ ജോലിയില്‍ന്നും പിരിഞ്ഞശേഷം അമ്മപൊതിച്ചോറുകെട്ടുന്നത് ഇന്നാണു ...

...ഇളംവാഴയിലയില്‍ ചൂടുചോറ്വീഴുമ്പോഴുള്ള ആസ്വാദ്യകരമായഗന്ധം ... ജോലിക്കുപോവാന്‍ പ്രചോദനമേകുന്ന ഒരു വലിയഘടകം അമ്മയുടെ ഈപൊതിച്ചോറിനോടുള്ള സ്നേഹം തന്നെ....

കോര്‍പ്പറേറ്റ് സംസ്കാരത്തിന്റെ പ്രൌഡിനിറഞ്ഞ
ഭംഗിയുള്ള ചെറിയഓഫീസ് മനേജറുള്‍ടെആകെ പതിനൊന്നുപേര്‍എല്ലാവരെയും പരിചയപ്പെട്ടും പരിചയപ്പെടുത്തിയും ഉച്ചവരെയുള്ള സമയം വളരെ പെട്ടന്നുപോയി...

ഒന്ന് മുതല്‍ രണ്ടുമണിവരെയാണ് ഊണിനുസമയം മായാറാണിയും സോഫിയും റോസിച്ചേച്ചിയും ആദ്യമെ പാന്റ്രിയിലെത്തി മനുവിനൊപ്പം അവനും ഇരുന്നു...ചുറ്റിലുംനോക്കി ചോറുകൊണ്ടുവന്നിട്ടുള്ള ആരുമില്ല, ചപ്പാത്തി ചിക്കന്‍...ന്യൂടില്‍സ്‌ , ബര്‍ഗ്ഗര്‍ , സാന്റ് വിച്ച് , ഫ്രൈഡ് റൈസ്‍...ബിരിയാണി...എല്ലാവരും കഴിക്കാന്‍ തുടങ്ങി...

അവന്‍ കൊതിയോടെ തന്റെ ചോറുപൊതി പതുക്കെതുറന്നു...ശ്ശോ...എവിടുന്നാണീ വല്ലാത്തനാറ്റം ബര്‍ഗര്‍ കടിച്ചുകൊണ്ട് മായാറാണി ചോദിച്ചു...അതെ എവിടുന്നാണീ വ്രത്തികെട്ടമണം എല്ലഅവരും ചുറ്റുപാടും നോക്കി...അതെ അവരുദ്ദേശിക്കുന്നമണം അവന്റെ ചോറുപൊതിയില്‍നിന്നുതന്നെ ...
പക്ഷെ എനിക്കിതു ഹരംപകരുന്ന കൊതിയൂറുന്ന മണമാണല്ലൊ...അമ്മയുടെ വാല്‍സല്യവും ...സ്നേഹവും...എനിക്കീമണത്തിലനുഭവിക്കാനാകുന്നു...അവന്‍ മനസ്സിലോര്‍ത്തു...

ചുറ്റുനിന്നും അടക്കിപ്പിടിച്ചുള്ള ചിരിയും സംസാരവും ...അവന്‍ പൊതിമടക്കി ചവറ്റുകുപ്പയിലിട്ടു തിരിഞ്ഞുപുറത്തിറങ്ങുമ്പോള്‍ അടക്കിപ്പിടിച്ചചിരികള്‍ പൊട്ടിച്ചിരികളായിഉയരുന്നുണ്ടായിരുന്നു....