രാവിലെ ഓഫീസിലേക്കു പോകുമ്പോള്‍ എറണാകുളം പട്ടണത്തിന്റെ തിരക്കേറിയ വഴിയോരത്തുകൂടെ ചട്ടയുംമുണ്ടുമുടുത്ത കണ്ടാല്‍ എണ്പതുവയസ്സിനുമേള് പ്രായംതോന്നുന്ന അമ്മച്ചി പതുക്കെ നടന്നു പോകുന്നത് പെട്ടന്നോന്നു കണ്ണില്‍പെട്ടു...
ആഅമ്മച്ചി ഒറ്റയ്ക്കായിരിക്കുമോ...പാവം ഈ തിരക്കിനുംബഹളത്തിനുമിടയില് എങ്ങിനെ വന്നുപെട്ടു എന്നൊരുചിന്തമനസ്സിലൂടെ കടന്നുപോയെങ്കിലും...ഏതായാലും നില്‍ക്കാനോ അന്വേഷിക്കാനോ പോയില്ല എന്നത്തേയുംപോലെ അന്നും വൈകിത്തന്നെ ഞാന്‍ ഓഫീസിലെത്തി...
ഉച്ചയ്ക്ക് ഊണുകഴിക്കാനെന്നുപറഞ്ഞു ഞാന്‍ പുറത്തിറങ്ങി ...കുറച്ചു ദൂരെയായി രണ്ടമ്മമാര് ന്യായമായ വിലയില്‍ ഉച്ചയൂണ്കൊടുക്കുന്ന സ്തഥലമുണ്ട് അതുതന്നെ ലക്ഷ്യം... കുറച്ചുദൂരംപിന്നിട്ടു അതാ തിളയ്ക്കുന്നവെയിലത്ത് എതിര്‍ദിശയില്‍ ഞാന്‍രാവിലെ കണ്ട പ്രായമായ അമ്മ...വല്ലാതെ വിറച്ചു വിറച്ചാണ് നടപ്പ് അല്പംകൂനുമുണ്ട്...വിളിച്ച് അടുത്തുകണ്ട ബസ്റ്റോപ്പിലിരുത്തി ...വിശക്കുന്നുണ്ടോ ? ...ഒന്നും വേണ്ടമോനെ എനിക്കുവേഗം വീട്ടിലെത്തണം ...ഇത്തിരിവെള്ളമുണ്ടെങ്കില് താ...
ഒരുപൊതിച്ചോറും കുടിക്കാന്‍ വെള്ളവുമായി ഞാന്‍ തിരികെയെത്തി ഭക്ഷണം കഴിച്ച് വെള്ളവും കുടിച്ചുകഴിഞ്ഞപ്പോള്‍ ആളൊന്നുഷാറായി എവിടെപ്പോയതാ...വീട്ടിലാരുമില്ലെ ...വീടെവിടാ...
ജനറലാശൂത്രിവരെ പോയതാമോനെ രാവിലെ ജോയിമോനും പിള്ളാരും വൈക്കത്തിനു ഏതോപെരതാമസത്തിനു പോയി ...അവരിറങ്ങിയപ്പോ പിന്നാലെ പറയാതെ പോന്നതാ അവരെത്തുന്നതിനുമുമ്പങ്ങെത്തണം...
ഇളയവന് കുടിച്ചു കൂത്താടിനടന്ന് എല്ലാവരേം വെറുപ്പിച്ചു ഇപ്പൊ വയ്യാതെ ആശൂത്രിയിലാ അവനെയൊന്നു കാണാഞ്ഞിട്ട് ഒറക്കം വരണില്ലാ അതോണ്ട് പോന്നതാ ...അവനെ അന്വേഷിക്കാനൊന്നും നോക്കാനും ആരുമില്ലാ...മൂത്തവനവനെ(ജോയ്) കണ്ണിനു കണ്ടൂട...അവനും നല്ലതൊന്നുമല്ല അവനോടുചെയ്തിട്ടുള്ളത്... ഞാന്‍ അവനെ കാണാന്പോയെന്നറിഞ്ഞാ മൂത്തവനെന്നെചിലപ്പൊ വീട്ടീകേറ്റത്തില്ല അതോണ്ടാ പറയാതെ പോന്നത്...ബസ്സില്‍ കേറാനും ഇറങ്ങാനും മേലാ അതാനടന്നത് ...
അതെ ആ അമ്മ ഏതണ്ട് മുപ്പതുകിലോമീറ്ററോളം വേച്ചുനടന്നിരിക്കുന്നു ഈപ്രായത്തിലും... തന്റെ മകന് വയ്യെന്നറിഞ്ഞിട്ട്...എനിക്കു തോന്നി പത്തുമാസം വയറ്റില്‍ചുമന്നു വേദനിച്ചുപ്രസവിച്ചതിനേക്കള് കൂടുതല്‍ അവരിന്നനുഭവിച്ചെന്ന്.....ചില അമ്മമാരങ്ങിനെയാണു മക്കളെ എന്നും ചുമക്കും തെന്റെ നെഞ്ചില്‍ ...എന്നും ...

No comments:
Post a Comment