പെരുവിരല്‍ തമ്മിലായ് ചേര്‍ത്തുകെട്ടിയെന്റെ
പതിരുടല്‍ തുണിയില്‍പൊതിഞ്ഞുനിന്നു വിടപറയുമീ
സായംസന്ധ്യയില്‍ എന്‍ പ്രിയരിലായ് തിരഞ്ഞുഞാന്‍
എന്‍പാപ പരിഹാരതുല്യമായ്തീരാന്‍ ഒരുമിഴിനീര്‍ക്കണം
അതുല്യരാം എന്‍പ്രിയ തോഴരെ ഞാന്‍ നോക്കി
പരിഭവം പറയുമെന്‍ സ്വന്തസോദരങ്ങളേയും
പിന്നെ ഞാനേറെ പ്രതീക്ഷയോടെ തിരഞ്ഞു
എന്റെ പ്രാണന്റെ പ്രാണനാം പൊന്നു മക്കളിലും
ചിന്നഭിന്നമായെന്‍ പ്രതീക്ഷകളെല്ലാം ഇന്നു
ഞാന്‍ ഓര്‍മയായ്ത്തീരുമീ സന്ധ്യയില്‍
എങ്ങുമേകണ്ടില്ലൊരു ചെറുതരി കണ്ണുനീര്‍
പിന്നെയെന്തിനീയാത്ര ഇത്ര വൈകി നിന്നു

No comments:
Post a Comment