Sunday, 12 January 2014

എന്തൊരുലോകം

ഇന്നു തിങ്കളഴ്ചയാണു കുറച്ചു നേരത്തേ ഒഫീസിലെത്തണം ഒരുപാടു റിപ്പോര്‍ട്സ് അയക്കാനുണ്ട്..പലരും ലീവിലാണു...ഹൊ..! നശിച്ചവണ്ടി സ്റ്റാര്‍ട്ടാകുന്നില്ല...കഴിഞ്ഞാഴ്ചകൂടി കൊറെകാശു മുടക്കിയതാ...ങാ..പത്തു പന്ത്രണ്ടു വര്‍ഷമായല്ലൊ അവന്‍ നിര്‍ത്താതോടുന്നു...പാവം...ഇന്നിനി ബസ്സു തന്നെ ശരണം...

...പരീതിക്കാന്റെ ഇളയസന്താനവും സ്കൂളിലേക്കുപോകാന്‍ ബസ്സുകാത്തുനില്‍പ്പുണ്ട് ഞാന്‍ ഷെഡിലെ സിമന്റുബന്ഛിലിരുന്നു...അവനും എന്റെ അരികില്‍ വന്നിരുന്നു...സകലകുരുത്തക്കേടും കയ്യിലുള്ളവനാ ...സൂക്ഷിക്കണം ...


അവന്‍ അടുത്തകടത്തിണ്ണയില്‍നിന്നു കിട്ടിയ ഒരു വലിയ പ്ലാസ്റ്റിക് കൂടു ഊതിവീര്‍പ്പിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുന്നു...ഞാന്‍ ശ്രദ്ധിച്ചുനോക്കി കടയില്‍ മുളകുപൊടി പാക്ക്ചെയ്തുവരുന്ന രണ്ടടിയോളം വലുപ്പമുള്ള കവര്‍ ...വേണ്ടാ... ഞാന്‍ വിലക്കി...അവനെന്നെ രൂക്ഷമായൊന്നു നോക്കി...ഊതല്‍തുടര്‍ന്നു...ദൂരെ ബസ്സു വരുന്നുണ്ടു ഹൊ...എനിക്കാശ്വാസമായി.....

.**.ട്ടോ.**...പെട്ടെന്നു കവര്‍ പൊട്ടി അതില്‍ ബാക്കി കിടന്നിരുന്ന മുളകുപൊടി എന്റെയും ആകുരുത്തംകെട്ടവന്റെയും കണ്ണിലും മൂക്കിലും ....ഹൊ..എന്തൊരുനീറ്റല്‍... ...പണിപാളിയെന്നുമനസിലായപ്പോള്‍അവന്‍കണ്ണുംതിരുമ്മി കരഞ്ഞുകൊണ്ടു വീട്ടിലേക്കോടി...ഞാനെന്തുചെയ്യാന്‍...ആകെനാണക്കേടായി... എന്തൊരെരിവുംനീറ്റലും...ഇന്നിനി ചുവന്നുകലങ്ങിയ കണ്ണുംമുഖവുമായി ഞാനെങ്ങിനെ ഓഫീസ്സില്‍പോകും ...സത്യം പറഞ്ഞാല്‍ ആരുംവിശ്വസിക്കില്ല...ലീവെടുത്താല്‍പറയും ഇന്നലെത്തെ ഹാങ്ങോവര്‍ മാറിയിട്ടില്ലെന്നു...എന്തൊരുലോകമാല്ലെ ഇതു...

No comments:

Post a Comment