Sunday, 12 January 2014

പാവം പാവം

കളമശേരിയിലായിരുന്നു മീറ്റിങ്ങ്, കഴിഞ്ഞപ്പോരാത്രി വളരെ വൈകി.

കൂടെയുണ്ടായിരുന്ന സുഹ്രുത്തിനെ പാലാരിവട്ടത്തിറക്കി ഉള്‍വഴിയിലൂടെ വീട്ടിലേക്ക് ...

വീടെത്താന്‍ ഇനി ഒരുകിലോമീറ്ററില്‍ താഴെദൂരം കണ്ണുകള്‍ ഇടയ്ക്കു അടഞ്ഞുതൂങ്ങുന്നു...സമയം വെളുപ്പിനു ഒന്നിനോടടുക്കുന്നു... 

...*ട്ടട്ടട്ടോ* ഒരുനിമിഷം കണ്ണടഞ്ഞുപോയി വണ്ടി വളയേണ്ടവളവില്‍ വളഞ്ഞില്ല മൂലയ്ക്കുനിനിരുന്ന പോസ്റ്റിലിടിച്ചു ... 

എവിടെയൊക്കെയോവേദനയുണ്ടെങ്കിലും എഴുന്നേറ്റു വണ്ടിയെടുത്തുപോക്കി സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കുമ്പോള്‍ പിന്നില്‍ വേച്ചു വേച്ച് കള്ളുകുടിയന്‍ സാലി വരുന്നു ...
ഞാന്‍ ഹെല്‍മറ്റെടുത്തു തലയില്‍ വച്ചു.....അവനെന്നെ മനസിലായിട്ടില്ല...നന്നായികുടിച്ചിട്ടുണ്ട്...

"സാറെ പോകല്ലെ സാറെ ഞാന്‍ ആശൂത്രികോണ്ടോകാം...എല്ലുവല്ലോംപൊട്ടീട്ടുണ്ടാവും...നല്ലവീഴ്ചയായിരുന്നു...നമ്മളും വെള്ളോടിച്ചു വീഴാറുള്ളതാ നാണിക്കണ്ട"

ഇതുകൂടിക്കേട്ടതും ഞാന്‍ അവനെ തള്ളിമാറ്റി വണ്ടിതള്ളി ഒരുവിധത്തില്‍ സ്റ്റര്‍ട്ടാക്കി വീട്ടിലെത്തി...
കയ്യിലും കാലിലും ചോരഒഴുകുന്നതുകണ്ടു ഭാര്യ പേടിച്ചു...കോറച്ചു തൊലിപോയിട്ടേയുള്ളു അല്പം ഡെറ്റോളിട്ടു കഴുയാമതി.....മുറിവുകഴുകി ഏതോമരുന്നൊക്കെവച്ചു കിടന്നു......ഉറക്കംവരുന്നില്ല......ചുറ്റുപാടുംവേദന...ഒരുകണക്കിനു നേരം വെളുപ്പുച്ചു .....
രാവിലെ തന്നെ അനുജനെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക്...

...എക്സ്റേ നോക്കികോണ്ടു ഡോക്ടര്‍

" കള്ളൊണ്ടാരുന്നകൊണ്ടു വീണപ്പോ വേദനയോന്നും അറിഞ്ഞില്ലല്ലെ രണ്ട് വാരിയെല്ലോടിഞ്ഞിട്ടുണ്ട് "

ഇതുകേട്ട് എന്തുപറയണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ദാ കുടിയന്‍ സാലിയെയും താങ്ങി അവന്റ് അളിയന്‍ വര്‍ഗ്ഗീസു ചേട്ടന്‍ , അവനെ ഇന്നലെ രാത്രി ആരോകാനയില്‍ തള്ളിയിട്ടെന്നു വലതുകാലോടിഞ്ഞിട്ടുണ്ടത്രെ...

ഞാനോന്നും പറഞ്ഞില്ല...ആരോടും...

No comments:

Post a Comment