Wednesday, 8 January 2014

പാഥേയം (പൊതിച്ചോറ്)

അവന്‍ പതിവിലും നേരത്തെ ഉണര്‍ന്നു... ഇന്നാദ്യമായ് ജോലിയില്‍ പ്രവേശിക്കുകയഅണ്...പള്ളിയില്‍ പോയി കുര്‍ബാനകൂടി പ്രാര്ത്ഥിച്ചു...തിരിച്ചെത്തുമ്പോള്‍ അമ്മ അവനു ഉച്ചയ്ക്ക് കഴിക്കാനുള്ള പോതിച്ചോറു തയ്യാറാക്കുകയാണു...അച്ഛന്‍ ജോലിയില്‍ന്നും പിരിഞ്ഞശേഷം അമ്മപൊതിച്ചോറുകെട്ടുന്നത് ഇന്നാണു ...

...ഇളംവാഴയിലയില്‍ ചൂടുചോറ്വീഴുമ്പോഴുള്ള ആസ്വാദ്യകരമായഗന്ധം ... ജോലിക്കുപോവാന്‍ പ്രചോദനമേകുന്ന ഒരു വലിയഘടകം അമ്മയുടെ ഈപൊതിച്ചോറിനോടുള്ള സ്നേഹം തന്നെ....

കോര്‍പ്പറേറ്റ് സംസ്കാരത്തിന്റെ പ്രൌഡിനിറഞ്ഞ
ഭംഗിയുള്ള ചെറിയഓഫീസ് മനേജറുള്‍ടെആകെ പതിനൊന്നുപേര്‍എല്ലാവരെയും പരിചയപ്പെട്ടും പരിചയപ്പെടുത്തിയും ഉച്ചവരെയുള്ള സമയം വളരെ പെട്ടന്നുപോയി...

ഒന്ന് മുതല്‍ രണ്ടുമണിവരെയാണ് ഊണിനുസമയം മായാറാണിയും സോഫിയും റോസിച്ചേച്ചിയും ആദ്യമെ പാന്റ്രിയിലെത്തി മനുവിനൊപ്പം അവനും ഇരുന്നു...ചുറ്റിലുംനോക്കി ചോറുകൊണ്ടുവന്നിട്ടുള്ള ആരുമില്ല, ചപ്പാത്തി ചിക്കന്‍...ന്യൂടില്‍സ്‌ , ബര്‍ഗ്ഗര്‍ , സാന്റ് വിച്ച് , ഫ്രൈഡ് റൈസ്‍...ബിരിയാണി...എല്ലാവരും കഴിക്കാന്‍ തുടങ്ങി...

അവന്‍ കൊതിയോടെ തന്റെ ചോറുപൊതി പതുക്കെതുറന്നു...ശ്ശോ...എവിടുന്നാണീ വല്ലാത്തനാറ്റം ബര്‍ഗര്‍ കടിച്ചുകൊണ്ട് മായാറാണി ചോദിച്ചു...അതെ എവിടുന്നാണീ വ്രത്തികെട്ടമണം എല്ലഅവരും ചുറ്റുപാടും നോക്കി...അതെ അവരുദ്ദേശിക്കുന്നമണം അവന്റെ ചോറുപൊതിയില്‍നിന്നുതന്നെ ...
പക്ഷെ എനിക്കിതു ഹരംപകരുന്ന കൊതിയൂറുന്ന മണമാണല്ലൊ...അമ്മയുടെ വാല്‍സല്യവും ...സ്നേഹവും...എനിക്കീമണത്തിലനുഭവിക്കാനാകുന്നു...അവന്‍ മനസ്സിലോര്‍ത്തു...

ചുറ്റുനിന്നും അടക്കിപ്പിടിച്ചുള്ള ചിരിയും സംസാരവും ...അവന്‍ പൊതിമടക്കി ചവറ്റുകുപ്പയിലിട്ടു തിരിഞ്ഞുപുറത്തിറങ്ങുമ്പോള്‍ അടക്കിപ്പിടിച്ചചിരികള്‍ പൊട്ടിച്ചിരികളായിഉയരുന്നുണ്ടായിരുന്നു....

No comments:

Post a Comment