ഹൊ..! എന്തൊരു വരവായിരുന്നു ആ ടിപ്പറിന്റേതു ഒരുവലിയശബ്ദവും കേട്ടു, ഞാന്‍ നില്‍ക്കുന്നില്ല നേരംവയ്കുന്നു ചെന്നിട്ടു മോനു പുതിയഷൂസ് വങ്ങാന്‍ പോകാനുള്ളതാ കടയടക്കുമുന്പു ചെല്ലണം നാളെ അവനു സ്കൂളില്‍ ഡാന്‍സിനുള്ളതാണു. അവന്‍ നന്നായി ഡാന്‍സുചെയ്യുന്നുണ്ടു അതുകൊണ്ടാണു കടംവാങ്ങിയാണേലും ഒരുജോഡി വാങ്ങിക്കൊടുക്കാമെന്നു കരുതിയത്. നളെ ഓഫീസ്സില്‍ നിന്നും കുറച്ചു നേരത്തേ ഇറങ്ങണം അവന്റെ ഡാന്‍സുകാണാന്‍ ചെല്ലാമെന്നേറ്റിട്ടുണ്ട്.
ആരും ഞാന്‍ വന്നതറിഞ്ഞിട്ടില്ലെന്നു തോന്നുന്നു, മോള്‍ എന്തോവരച്ചുകൊണ്ടിരിക്കുന്നു ഓഹൊ എന്നെയാണല്ലൊ വരയ്കുന്നതു നന്നായിട്ടുണ്ട്. അവളങ്ങിനെയാ എപ്പോഴും എന്തെങ്കിലുമൊക്കെ വരച്ചുകൊണ്ടിരിക്കും പടിക്കാനും മിടുക്കിയാണെട്ടൊ. മോന്‍ ആരെയൊ ഫോണ്‍ ചെയ്യുന്നു അടുക്കളയില്‍ ചെന്നു അമ്മയോടു ലൈന്‍ കിട്ടുന്നില്ലെന്നു പറയുന്നു. അവള്‍ മീന്‍കറിവെയ്ക്കുകയാണു എനിക്കിഷ്ടമുള്ള പൊടിമീന്‍ കറി, പാവം ഒത്തിരി കഷ്ടപ്പെടുന്നുണ്ടു ഈയിടെയായി അവളുടെ ഓഫീസിലും പണികൂടുതലാന്നു പറയുന്നുണ്ടു. വീട്ടില്‍ വന്നാലും പിടിപ്പതു പണി പിള്ളേരെ പടിപ്പിക്കണം, ഭക്ഷണമുണ്ടാക്കണം വീടുവ്രുത്തിയാക്കണം . പക്ഷെ അവള്‍ക്ക് യാതൊരു പരിഭവവുമില്ല സന്തോഷത്തോടെ അവളെല്ലാം ചെയ്യുന്നു. കുറച്ചുമെലിഞ്ഞെങ്കിലും അവള്‍ ഇപ്പൊഴും സുന്ദരിതന്നെ , കഴുത്തില്‍ ഒരു സ്വര്‍ണമാലകൂടിവെണമായിരുന്നു... എങ്ങിനെ സാധിക്കാന്‍...ശമ്പളം മുഴുവന്‍ ഹൌസിങ്ങ് ലോണിന്റെ തിരിച്ചടവിനുപോകും...ങ്ഹാ... അടുത്ത തവണ ബോണസുകിട്ടുമ്പോള്‍ അവളുടെ താലിമാല തിരിച്ചെടുത്തു കൊടുക്കണം രണ്ടുവര്‍ഷമാകുന്നു പണയത്തിലായിട്ടു, വീടുപണിക്കുവേണ്ടി വച്ചതാ.
അതാ മോന്‍ ഫോണുപിടിച്ചു വീണ്ടുംവന്നു, ഇത്തവണ അവള്‍ നമ്പര്‍ ഡയല്‍ ചെയ്തു...ഞാന്‍ നോക്കി ...അതെന്റെ ഫോണ്‍മ്പറാണല്ലൊ...മറുവശത്തു മറ്റാരുടെയൊ ശബദം , അവള്‍ ചോദിച്ചു ഹോസ്പിറ്റലിലൊ...എപ്പൊ...അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു ...ഞാന്‍ ഇരുട്ടിലേക്കു വലിച്ചെറിയപ്പെട്ടു അങ്ങുദൂരെ ദൂരെ ഒരു വെളിച്ചം ഞാന്‍ കാണുന്നു. — with Krishna Kumar K and 6 others.
ആരും ഞാന്‍ വന്നതറിഞ്ഞിട്ടില്ലെന്നു തോന്നുന്നു, മോള്‍ എന്തോവരച്ചുകൊണ്ടിരിക്കുന്നു ഓഹൊ എന്നെയാണല്ലൊ വരയ്കുന്നതു നന്നായിട്ടുണ്ട്. അവളങ്ങിനെയാ എപ്പോഴും എന്തെങ്കിലുമൊക്കെ വരച്ചുകൊണ്ടിരിക്കും പടിക്കാനും മിടുക്കിയാണെട്ടൊ. മോന്‍ ആരെയൊ ഫോണ്‍ ചെയ്യുന്നു അടുക്കളയില്‍ ചെന്നു അമ്മയോടു ലൈന്‍ കിട്ടുന്നില്ലെന്നു പറയുന്നു. അവള്‍ മീന്‍കറിവെയ്ക്കുകയാണു എനിക്കിഷ്ടമുള്ള പൊടിമീന്‍ കറി, പാവം ഒത്തിരി കഷ്ടപ്പെടുന്നുണ്ടു ഈയിടെയായി അവളുടെ ഓഫീസിലും പണികൂടുതലാന്നു പറയുന്നുണ്ടു. വീട്ടില്‍ വന്നാലും പിടിപ്പതു പണി പിള്ളേരെ പടിപ്പിക്കണം, ഭക്ഷണമുണ്ടാക്കണം വീടുവ്രുത്തിയാക്കണം . പക്ഷെ അവള്‍ക്ക് യാതൊരു പരിഭവവുമില്ല സന്തോഷത്തോടെ അവളെല്ലാം ചെയ്യുന്നു. കുറച്ചുമെലിഞ്ഞെങ്കിലും അവള്‍ ഇപ്പൊഴും സുന്ദരിതന്നെ , കഴുത്തില്‍ ഒരു സ്വര്‍ണമാലകൂടിവെണമായിരുന്നു...
അതാ മോന്‍ ഫോണുപിടിച്ചു വീണ്ടുംവന്നു, ഇത്തവണ അവള്‍ നമ്പര്‍ ഡയല്‍ ചെയ്തു...ഞാന്‍ നോക്കി ...അതെന്റെ ഫോണ്‍മ്പറാണല്ലൊ...മറുവശത്തു മറ്റാരുടെയൊ ശബദം , അവള്‍ ചോദിച്ചു ഹോസ്പിറ്റലിലൊ...എപ്പൊ...അവളുടെ
No comments:
Post a Comment