Sunday, 12 January 2014

Merry Christmas

നഗരത്തില്‍ ക്രിസ്തുമസ് കച്ചവടം മൂര്‍ധ്ന്യത്തിലെത്തിയിരിക്കുന്നു വഴിയോരത്തിരക്കില്‍ വിനയംനിറഞ്ഞ ഒരുശബ്ദം ഞാന്‍ ശ്രദ്ധിച്ചു " സാര്‍ ഒരുടിക്കറ്റ് എടുക്കു പ്ലീസ്" അരയ്ക്കുതാഴെ ചലനശേഷിയില്ലാത്തൊരാള്‍ കൈകോണ്ടുകറക്കുന്നമുചക്രസൈക്കിളിലിരുന്നു ലോട്ടറിവില്‍ക്കുന്നു. സാധാരണ ലോട്ടറിടിക്കറ്റ് എടുക്കുന്നശീലമില്ലാത്തഞാന്‍ ആമനുഷ്യനോടുപറഞ്ഞു ടിക്കറ്റ് ഞാനെടുക്കുന്നില്ല പകരം പത്തുടിക്കറ്റ് വിറ്റാല്‍ നിങ്ങള്‍ക്കുകിട്ടുന്ന കമ്മീഷന്‍ ഞാന്‍ തരാം. എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ടദ്ദേഹം പറഞ്ഞു " അങ്ങയുടെ നല്ലമനസ്സിനു നന്ദിയുണ്ട് പക്ഷെ എനിക്കാപ്പണം വേണ്ട സാര്‍ , അധ്വാനിക്കാതെ കിട്ടുന്നപണത്തോടെനിക്കു തല്‍പര്യമില്ല, അതുവാങ്ങിയാല്‍ ഞാനും ആര്‍ക്കുമുന്നിലും ഇരന്നുനടക്കുന്ന യാചകനും തമ്മിലെന്തുവ്യത്യാസം"
ഒരുപാട് വ്യത്യസ്തഥകളുള്ളവ്യക്തിത്വം മനസ്സില്‍ കരുതി, അദ്ദേഹത്തിനു സ്വന്തമായി വീടൊ വീട്ടുകാരൊഇല്ല, സമയംകിട്ടുമ്പോള്‍ കൂടുതല്‍പരിചപ്പെടണമെന്നു പറഞ്ഞപ്പോള്‍ ഇവിടെ കണ്ടില്ലെങ്കില്‍ തൊട്ടടുത്തെ സര്‍ക്കാരാശുപത്രി ചൂണ്ടി അവിടെയുണ്ടാവും.

പിറ്റേന്ന് ഞാന്‍ അദ്ദേഹത്തിനെ ആശുപത്രിവാര്‍ഡില്‍ ചെന്നുകണ്ടു, വാര്‍ഡിലുള്ളവര്‍ക്കൊക്കെ അദ്ദേഹം ബാബുചേട്ടനാണ്...ആരുമില്ലാത്തരോഗികള്‍ക്ക് മരുന്നിനും ഭക്ഷണത്തിനുമുള്ള ചിലവിലേക്കാണു പ്രധാനമായും ലോട്ടറിവിറ്റുകിട്ടുന്ന വരുമാനം ഉപയോഗിക്കുന്നത് എന്നസത്യം എന്നെഅല്‍ഭുതപെടുത്തി.

ദരിദ്ര്യത്തെ, ബലഹീനതയെ, ശാരീരികവൈകല്യങ്ങളെ, സങ്കടങ്ങളെ ജീവിതപ്രശ്നങ്ങളെ , ശപിച്ചു ജീവിതം അര്‍ത്ഥശൂന്യമായ അടിമത്വമായിക്കാണുന്ന, താന്‍ നിസ്സഹായനാണെന്നു സ്വയംവിശ്വസിച്ചും വിശ്വസിപ്പിച്ചും ജീവിതത്തില്‍അല്‍ഭുതങ്ങള്‍ക്കായ് യാചനാപൂര്‍വ്വംകാത്തുനില്‍ക്കുന്നവരുടെമുന്നില്‍നിന്നാണു വൈകല്യം തളര്‍ത്തിയകാലുകളെ ഉരുക്കുചക്രങ്ങളാക്കി ഒരുകൊച്ചുമനുഷ്യന്‍ ചുറ്റുമുള്ളവര്‍ക്കു രക്ഷകനാകുന്നത് .

ഇതുതന്നെയല്ലെപുല്‍കുടില്‍നമുക്കായ്നല്‍കുന്ന അടയാളവും. ചുറ്റുമുള്ളവര്‍ക്കുരക്ഷകനാവുക ... ഒരുപക്ഷെ നീ ദരിദ്രനാകാം സമ്പത്തില്‍, അറിവില്‍, കഴിവുകളില്‍ എങ്കിലും നിനക്കുചുറ്റുമൊരു സമൂഹം കാത്തിരിക്കുന്നു...

വചനം മംസമായവതരിച്ച പൂണ്ണ്യദിനത്തിന്റെ സകലമംഗളങ്ങളും നേരുന്നു...

No comments:

Post a Comment